പ്രവാസികളുടെ കുട്ടികൾക്ക് പ്രതിരോധ മരുന്ന് സൗജന്യം: സൗദി അറേബ്യ
January 13, 2018, 10:03 pm
റിയാദ്: സൗദിയിൽ താമസിക്കുന്ന പ്രവാസികളുടെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് മരുന്നിന് പണം ഈടാക്കുമെന്നുള്ള പ്ര‌ചാരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സ്വദേശികളുടെയും പ്രവാസികളുടെയും കുട്ടികൾക്ക് പ്രതിരോധ മരുന്നിന് തുല്യ അവകാശമാണെന്നും ഇത് സൗജന്യമായി നൽകുമെന്നും ആരോഗ്യ വകുപ്പ് വക്താവ് ഉറപ്പ് നൽകി.

പ്രവാസികളുടെ നാലു വയസ്സിൽ താഴെയുള്ള 5.60 ലക്ഷം കുട്ടികളാണു സൗദിയിലുള്ളത്. ആറുവയസ്സിനകം തന്നെ ഏകദേശം 4000 റിയാലിന്റെ (68,000 രൂപയോളം) കുത്തിവയ്പുകളും പ്രതിരോധമരുന്നുമാണു കുട്ടികൾക്ക് നൽകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ