സെഞ്ചൂറിയനിൽ പരാജയപ്പെട്ടാൽ കൊഹ്‌ലി സ്വയം പുറത്ത് പോവണം: സേവാഗ്
January 13, 2018, 10:24 pm
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം ടെസ്‌റ്റിലെ ടീം സെലക്ഷനുമായി ബന്ധപ്പെട്ട് ക്യാപ്‌റ്റൻ വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ താരം വീരേന്ദർ സേവാഗ്. രണ്ടാം ടെസ്‌റ്റിൽ കൊ‌ഹ്‌ലി പരാജയപ്പെട്ടാൽ അദ്ദേഹം സ്വയം പുറത്ത് പോവണമെന്ന് സേവാഗ് പറഞ്ഞു.

ഒന്നാം ടെസ്‌റ്റിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ സെഞ്ചൂറിയനിൽ ഇറങ്ങിയത്. ഓപ്പണർ ശിഖർ ധവാന് പകരം ലോകേഷ് രാഹുലും കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാറിന് പകരം ഇശാന്ത് ശർമ്മയേയും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്‌ക്ക് പകരം പാർത്ഥിവ് പട്ടേലും ടീമിൽ ഇടം നേടിയിരുന്നു. ഗവാസ്‌ക‌ർ അടക്കമുള്ള മുൻതാരങ്ങൾ കൊഹ്‌ലിയുടെ ഈ തീരുമാനത്തെ വിമർശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സേവാഗിന്റെ വിമർശനം.

'' ഒരു കളിയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ശിഖർ ധവാനെ ടീമിൽ നിന്നും കൊഹ്‌ലി പുറത്താക്കിയിരിക്കുകയാണ്. ഭുവനേശ്വറിന്റെ കാര്യത്തിലാകട്ടെ പ്രത്യേകിച്ച് ഒരു കാരണം പോലുമില്ല. രണ്ടാം ടെസ്റ്റിൽ കൊഹ്ലി പരാജയപ്പെട്ടാൽ മൂന്നാം ടെസ്റ്റിൽ കളിക്കാതെ അദ്ദേഹം സ്വയം പുറത്ത് പോവണം''- സേവാഗ് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ