എെ.എസ്.എൽ: പൂണെയെ ഒരു ഗോളിന് തകർത്ത് ചെന്നെെ ഒന്നാമത്
January 13, 2018, 10:56 pm
ചെന്നൈ: പൂണെ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് ചെന്നെെയ്ൻ എഫ്.സി. വിജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താനും ചെന്നെെയ്‌ക്കായി. ഗോൾ അകന്ന് നിന്ന ആദ്യ പകുതിക്ക് ശേഷം 83ആം മിനിറ്റിലാണ് ചെന്നെെ ഗോൾ നേടിയത്. അൽഫാരോ നൽകിയ പാസ് മികച്ച നീക്കത്തിലൂടെ പോസ്റ്റിലെത്തിച്ച് ഗിർഗറി നെൽസനാണ് ചെന്നെെയുടെ വിജയഗോൾ നേടിയത്.

മുഴുവൻ സമയവും കളം നിറഞ്ഞ് കളിച്ച ചെന്നൈയ്‌ന്റെ മെയിൽസൺ ആൽവസാണ് കളിയിലെ താരം. ജയത്തോടെ പത്ത് മത്സരങ്ങളിൽ നിന്ന് 20 പോയിന്റോടെ ചെന്നൈയിൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 18 പോയന്റുള്ള ബെംഗളൂരു എഫ്‌.സിയാണ് രണ്ടാം സ്ഥാനത്ത്. പത്ത് മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള പുണെ മൂന്നാം സ്ഥാനത്താണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ