പ്രിൻസിപ്പൽ സെക്രട്ടറിയുടെ സന്ദർശനം, പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ്
January 13, 2018, 11:51 pm
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിന്റെ വസതിയിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര പോയതിനെ കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് കോൺഗ്രസ്. ചീഫ് ജസ്റ്റീസിന്റെ നടപടികൾക്കെതിരേ നാല് മുതിർന്ന ജഡ്‌ജിമാർ പരസ്യ പ്രതികരണം നടത്തി മണിക്കൂറുകൾക്കകമുള്ള പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നതന്റെ ഈ യാത്ര ദുരൂഹവും സംശയാസ്പദവുമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര തന്നെ കാണാനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ വിമർശനം. ചീഫ് ജസ്‌റ്റിസിനെതിരെ സുപ്രീം കോടതിയിലെ മറ്റ് നാല് ജഡ്‌ജിമാർ പരസ്യമായി രംഗത്തു വന്ന പശ്ചാത്തലത്തിലായിരുന്നു ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കാണാൻ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എത്തിയത്. കേസുകൾ വീതിച്ച് നൽകുന്നതിലെ ക്രമവിരുദ്ധവും ഏകപക്ഷീയവുമായ ചീഫ് ജസ്റ്റിസിന്റെ നടപടികൾക്കെതിരെയായിരുന്നു ‌ജ‌ഡ്‌ജിമാരുടെ പ്രതിഷേധം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ