റ​​​ബർ വില ഉ​​​യർ​​​ന്നു പൊ​​​ങ്ങി, പി​​​ന്നെ നി​​​ലം പൊ​​​ത്തി
January 14, 2018, 12:07 am
വി. ​​​ജ​​​യ​​​കു​​​മാർ
കോ​ട്ട​യം: വി​പ​ണി​യിൽ ചാ​ഞ്ചാ​ടി നി​ന്ന റ​ബർ വില ഉ​യർ​ന്നു പൊ​ങ്ങിയ ശേ​ഷം വീ​ണ്ടും താ​ഴ്ന്നു. വില ഉ​യ​രാ​തി​രി​ക്കാൻ അ​വ​ധി ക്ക​ച്ച​വ​ട​ക്കാർ വില കു​റ​ച്ച​താ​ണ് കാ​ര​ണം. ക്രൂ​​​ഡ് ഓ​​​യി​ൽ വി​​ല ഉ​​​യ​​ർ​​​ന്ന​​​ത് ഏ​​​ഷ്യ​ൻ റ​​​ബ​ർ വി​പ​ണി​ക്ക് ​​ക​​​രു​​​ത്തു പ​​​ക​​​രു​​​മെ​​​ന്ന് നി​​​ക്ഷേ​​​പ​​​ക​ർ ക​​​ണ​​​ക്കു കൂ​​​ട്ടി​​​യെ​​​ങ്കി​​​ലും വ്യാ​​​വ​​​സാ​​​യി​​​കൾ ഡി​​​മാ​​ൻ​​​ഡ് കാ​ട്ടാ​തി​രു​ന്ന​​​തോ​ടെ ക്രൂ​‌​ഡോ​യിൽ വി​ല​യ്ക്കൊ​പ്പം റ​ബർ വി​ല​യിൽ മാ​റ്റ​മു​ണ്ടാ​കാ​തി​രു​ന്ന​ത് തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ചെ​റു​കിട ട​യർ ക​മ്പ​നി​ക​ളാ​ണ് ഐ.​എ​സ്.​എ​സി​ന് ഒ​രു രൂപ മു​തൽ മൂ​ന്നു രൂപ വ​രെ കു​റ​ച്ച​ത്. ഷീ​​​റ്റ് വി​​​ല​​​യി​ൽ കു​​​റ​​​വ് സം​​​ഭ​​​വി​​​ച്ചെ​​​ങ്കി​​​ലും ലാ​​​റ്റ​​​ക്സ് ക്ഷാ​​​മം ചെ​​​റു​​​കി​​ട വ്യ​​​വ​​​സാ​​​യി​​​ക​​​ളെ വി​​​പ​​​ണി​​​യി​ൽ സ​​​ജീ​​​വ​​​മാ​​​ക്കി.
അ​വ​ധി ക​ച്ച​വ​ട​ക്കാർ 129 രൂപ വില നി​ശ്ച​യി​ച്ചി​രു​ന്ന​ത് അ​ത്യാ​വ​ശ്യ​ക്കാ​രായ ട​യർ ക​മ്പ​നി​കൾ ഡി​മാ​ന്റ് കാ​ട്ടി​യ​തോ​ടെ വില ഉ​യ​രു​മെ​ന്ന് മുൻ​കൂ​ട്ടി ക​ണ്ട് കു​റ​യ്ക്കു​ക​യാ​യി​രു​ന്നു . ഫെ​ബ്രു​വ​രി, മാർ​ച്ച് അ​വ​ധി വില ഉ​യർ​ത്തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വില ഉ​യ​രാ​തി​രി​ക്കാൻ അ​വ​ധി​ക്ക​ച്ച​വ​ട​ക്കാർ വി​പ​ണി​യി​ലി​റ​ങ്ങി​ക​ളി​ച്ച് മുൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച വില കു​റ​യ്ക്കു​മെ​ന്ന​താ​ണ് അ​നു​ഭ​വം. കൊ​ച്ചി​യിൽ 250 ട​ണ്ണി​ന്റെ ക​ച്ച​വ​ടം ന​ട​ന്നു. ട​യർ ക​മ്പ​നി​കൾ​ക്കാ​യി വ്യാ​പാ​രി​കൾ 2000 ടൺ വാ​ങ്ങി.
ടാ​​​പ്പിം​​​ഗ് സീ​​​സൺ അ​​​വ​​​സാ​​​നി​ക്കാ​റാ​യ​തോ​ടെ വില കൂ​ടു​മെ​ന്ന പ്ര​തീ​ക്ഷ​യിൽ ക​​ർ​​​ഷ​​​ക​ർ പു​​​തി​​യ ഷീ​​​റ്റ് വി​പ​ണി​യിൽ ഇ​റ​ക്കാ​തെ സ്റ്റോ​ക്ക് ചെ​യ്യു​ക​യാ​ണ് .​വ​രും മാ​സ​ങ്ങ​ളിൽ ഉ​ത്പാ​ദ​നം കു​റ​യു​മെ​ന്ന​തി​നാൽ വില കൂ​ടി​യേ​ക്കും. ഇ​തു മു​ന്നിൽ​ക​ണ്ട് റ​ബർ ഇ​റ​ക്കു​മാ​തി​ക്കാ​യു​ള്ള മു​റ​വി​ളി ഉ​യ​രും. ഇ​തോ​ടെ റ​ബർ വി​പ​ണി വില വീ​ണ്ടും നി​ലം പൊ​ത്തി​യോ​ക്കും.
മു​​​ഖ്യ റ​​​ബ​ർ ഉ​​​ത്പാ​​​ദ​​ക രാ​​​ജ്യ​​​ങ്ങ​ൾ ക​​​യ​​​റ്റു​​​മ​​​തി നി​ന്ത്രി​​​ച്ച​​​തോ​ടെ ഷീ​​​റ്റ് വി​​ല ഉ​​​യ​​ർ​​​ത്തു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ക​​ർ​​​ഷ​​​ക​​ർ. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യിൽ ബാ​ങ്കോ​ക്കിൽ 103 രൂ​പ​യും ടോ​ക്യോ​യിൽ 115 രൂ​പ​യും ചൈ​ന​യിൽ 123 രൂ​പ​യു​മാ​ണ് വി​ല. ടോ​​​ക്കോ​​​മി​ൽ റ​​​ബ​​​റി​​​നു നേ​​​രി​​​ട്ട ത​​​ള​​ർ​​​ച്ച ക​​​ണ്ട് ഇ​​​ന്ത്യ​ൻ വ്യ​​​വ​​​സാ​​​യി​​​ക​ൾ ആ​​​ഭ്യ​​​ന്ത​​​ര​​​നി​​​ര​​​ക്ക് താ​​​ഴ്ത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ