കൊ​​​ച്ചിൻ റി​​​ഫൈ​​​ന​​​റി​​​ക്ക് അ​​​ത്യാ​​​ധു​​​നിക ര​​​ക്ഷാ​​​വാ​​​ഹ​​​നം
January 14, 2018, 12:09 am
കാ​ക്ക​നാ​ട് : അ​പ​ക​ട​ക​ര​മായ വ​സ്തു​ക്ക​ളു​ടെ ചോർ​ച്ച​യോ ഭൂ​ക​മ്പം പോ​ലു​ള്ള പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​യാൽ അ​ടി​യ​ന്തിര ര​ക്ഷാ​പ്ര​വർ​ത്ത​ന​ത്തി​ന് സർ​വ്വ സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മു​ള്ള എ​മർ​ജൻ​സി റെ​സ്പോൺ​സ് വെ​ഹി​ക്കി​ളു​മാ​യി കൊ​ച്ചിൻ റി​ഫൈ​ന​റി. ഹ​സാ​ഡ​സ് മെ​റ്റീ​യിൽ എ​മർ​ജൻ​സി റെ​സ്‌​പോൺ​സ് വെ​ഹി​ക്കിൾ എ​ന്ന ഈ സം​വി​ധാ​നം ഓ​സ്ട്രി​യ​യിൽ നിർ​മ്മി​ച്ച​താ​ണ്. വാ​ഹ​നം ജർ​മ്മ​നി​യു​ടേ​താ​ണ്.
മി​നി കൺ​ട്രോൾ റൂം, ലൈ​റ്റ് മാ​സ്റ്റ്, തെർ​മൽ ഇ​മേ​ജിം​ഗ് ക്യാ​മറ എ​ന്നീ അ​ത്യാ​ധു​നിക സം​വി​ധാ​ന​ങ്ങ​ളു​ണ്ട്. ര​ണ്ടു കി​ലോ​മീ​റ്റർ വ​രെ സൂം ചെ​യ്യാ​വു​ന്ന ക്യാ​മറ വാ​ഹ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ചോർ​ന്ന വാ​ത​ക​ങ്ങൾ വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള പ​മ്പു​ക​ളും അ​തു ശേ​ഖ​രി​ക്കു​ന്ന​തി​ന് ക​ണ്ടെ​യ്‌​ന​റു​ക​ളും വാ​ഹ​ന​ത്തി​ലു​ണ്ട്. കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രെ ര​ക്ഷി​ക്കാ​നു​മാ​കും. ഇ​ന്ത്യ​യിൽ കൊ​ച്ചിൻ റി​ഫൈ​ന​റി​യ്ക്ക് മാ​ത്ര​മാ​ണ് ഈ സം​വി​ധാ​ന​മു​ള്ള​ത്. എ​ട്ട് കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്റെ വി​ല. വാ​ഹ​നം പ്ര​വർ​ത്തി​പ്പി​ക്കാൻ മൂ​ന്നു പേർ മ​തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ