14കാരിയെ ക്രൂരമായ ഗാർഹിക പീഡനത്തിനിരയാക്കിയ വനിതാ ഡോക്‌ടർ അറസ്‌റ്റിൽ
January 14, 2018, 9:57 am
ന്യൂഡൽഹി: 14കാരിയെ ക്രൂരമായ ഗാർഹിക പീഡനത്തിനിരയാക്കിയ വനിതാ ദന്തഡോക്‌ടർ അറസ്‌റ്റിൽ. ഡൽഹി കല്യാൺ വിഹാർ സ്വദേശിനിയും ദന്ത ‌ഡോക്‌ടറുമായ നിഥി ചൗദരിയാണ് അറസ്‌റ്റിലായത്. ഇവ‌ർ തന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന പെൺകുട്ടിയെയാണ് പൊള്ളലേൽപ്പിച്ചും കത്തികൊണ്ടും കുത്തിയും പീഡിപ്പിച്ചത്. നാല് മാസമായി യുവതിയുടെ തടവിലായിരുന്ന കുട്ടിയെ പൊലീസ് മോചിപ്പിച്ചു.

വെള്ളിയാഴ്‌ച വീടിന്റെ ബാൽക്കണിയിൽ നിന്ന് നിലവിളിക്കുകയായിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട അയൽവാസിയായ ഒരു സ്‌ത്രീയാണ് വിവരം പൊലീസിനെ അറിയിച്ചത്. സംഭവം അറിഞ്ഞ് പൊലീസിനൊപ്പം ഡൽഹി വനിതാ കമ്മിഷനും സ്ഥലത്തെത്തി.

ജാർഖണ്ഡിലെ ഒരു പ്ളേസ്‌മെന്റ് ഏ‌ജൻസി വഴിയാണ് കുട്ടി ഡോക്‌ടറുടെ വീട്ടിൽ എത്തിയതെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷ്‌ണർ അസ്‌ലം ഖാൻ പറഞ്ഞു. 'കുട്ടിയെ പരിശോധിച്ചതിൽ നിന്നും ഗുരുതരമായ ഗാർഹിക പീ‌ഡനത്തിന് ഇരയായിട്ടുണ്ടെന്ന് മനസിലായി. മുഖത്തും കൈയിലുമെല്ലാം വലിയ രീതിയിൽ പൊള്ളലേറ്റ പാടുകളുണ്ട്. കൗൺസിലിംഗിൽ നിന്നും വീട്ടുടമസ്ഥ തന്റെ മുഖത്ത് തുപ്പുമായിരുന്നെന്നും, പലപ്പോഴും ഭക്ഷണം തരാറില്ലായിരുന്നെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്'- അസ്‌ലം ഖാൻ പറഞ്ഞു. യുവതിയുടെ പേരിൽ ബാലപീഡനം അടക്കം നിരവധി വകുപ്പുകൾ ചുമത്തി കേസെടുത്തതായും ഡെപ്യൂട്ടി കമ്മീഷ്‌ണർ അറിയിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ