കെ.കെ.രാമചന്ദ്രന്റെ നിര്യാണത്തിൽ നേതാക്കൾ അനുശോചിച്ചു
January 14, 2018, 10:18 am
തിരുവനന്തപുരം: ചെങ്ങന്നൂർ എം.എൽ.എ കെ.കെ.രാമചന്ദ്രൻ നായരുടെ നിര്യാണത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ,​ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,​ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയ നേതാക്കൾ അനുശോചിച്ചു.

തന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമായിരുന്നു രാമചന്ദ്രൻ നായരെന്ന് ചെന്നിത്തല പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ കക്ഷികളിൽ പ്രവർത്തിക്കുമ്പോഴും എപ്പോഴും അടുപ്പവും സൗഹൃദവും സ്‌നേഹവും പുലർത്തിയിരുന്നു. രാമചന്ദ്രന്റെ നിര്യാണത്തോടെ രാഷ്ട്രീയത്തിനുപരിയായി സ്നേഹ സന്പന്നനായ പൊതു പ്രവർത്തകനെയാണ് നഷ്ടമായതെന്നും ചെന്നിത്തല പറഞ്ഞു.

വിശ്വസിക്കാനാകാത്തതാണ് രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിടവാങ്ങലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്നു. ഇന്നലെ രാത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി രാമചന്ദ്രൻ നായരുടെ ആരോഗ്യസ്ഥിതി നേരിട്ട് അന്വേഷിച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാട് കേരള രാഷ്ട്രീയത്തിനും പ്രത്യേകിച്ച് ആലപ്പുഴയ്ക്കും വലിയ നഷ്ടമാണെണെന്നും മന്ത്രി പറഞ്ഞു.

നിയമസഭയിലെ ഏറ്റവും അച്ചടക്കവും ചിട്ടയുമുള്ള അംഗങ്ങളിൽ ഒരാളെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. പുതിയ അംഗമായിരുന്നെങ്കിലും സഭയുടെ ചട്ടങ്ങളും കീഴവഴക്കങ്ങളും കൃത്യമായി പാലിക്കുന്നതിലും ശക്തമായ തന്റെ വീക്ഷണങ്ങൾ വളരെ വിനയപൂർവം സഭയിൽ ഉന്നയിക്കുന്നതിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് കഴിവ് തെളിയിച്ച പ്രതിഭാശാലിയായ സാമാജികനായിരുന്നു രാമചന്ദ്രനെന്നും സ്‌പീക്കർ അനുസ്‌മരിച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ