ടെലഗ്രാമിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാൻ നീക്കി
January 14, 2018, 11:30 am
ടെഹ്റാൻ: സന്ദേശങ്ങൾ അയയ്ക്കുന്നതിനുള്ള ആപ്പ് ആയ ടെലഗ്രാമിന് ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാനിലെ സർക്കാർ നീക്കി. 2009 മുതൽ രാജ്യം അരക്ഷിതാവസ്ഥയിൽ ആയതോടെയാണ് ഇറാൻ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി തുടങ്ങിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ ഇൻസ്‌റ്റഗ്രാമും ടെലഗ്രാമും സർക്കാർ നിരോധിച്ചു. കഴിഞ്ഞ വർഷം ഏപ്രിലിൽ ടെലഗ്രാമിന്റെ വോയിസ് കോളുകളും നിരോധിച്ചിരുന്നു.

ഡിസംബറിൽ നടന്ന പ്രക്ഷോഭത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. ആയിരത്തോളം പേർ അറസ്റ്റിലുമായി. ഇപ്പോൾ,​ പ്രക്ഷോഭങ്ങൾക്ക് ശമനം വന്നതോടെയാണ് സർക്കാർ നിരോധനത്തിൽ ഇളവ് അനുവദിച്ചത്.

ടെലഗ്രാമിന് ഇറാനിൽ നാലു കോടി ഉപയോക്താക്കളാണുള്ളത്. ഇന്റർനെറ്റിന് സർക്കാർ ഏർപ്പെടുത്തിയ ഫിൽട്ടറിംഗ് മറികടക്കാൻ ഇറാനിലെ ജനങ്ങൾ വി.പി.എൻ നെറ്റ്‌വർക്കുകളുടെ സഹായത്തോടെ ടെലഗ്രാമാണ് ഉപയോഗിച്ചു വന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ