അടുത്ത ജന്മത്തിലെങ്കിലും തങ്കമ്മ ഒരു കെ.എസ്.ആർ.ടി.സി ജീവനക്കാരന്റെ ഭാര്യയാകാതിരിക്കട്ടെ, അഡ്വ.ജയശങ്കറിന്റെ പോസ്‌റ്റ്
January 14, 2018, 11:41 am
കെ.എസ്.ആർ.ടി.സി പെൻഷൻ മുടങ്ങിയതിനെ തുടർന്ന് എറണാകുളം കൂത്താട്ടുകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ രൂക്ഷവിമർശനവുമായി രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.ജയശങ്കർ. ഭരണപ്രതിപക്ഷ നേതാക്കളും പ്രവാസി പ്രാഞ്ചികളും തിരുവനന്തപുരത്ത് ലോക കേരളസഭ കൂടി അർമാദിക്കുന്ന അതേസമയത്താണ് പാവം തങ്കമ്മ ഒരുമുഴം കയറിൽ ദുരിതജീവിതത്തിന് അറുതി വരുത്തിയതെന്നും, ഗതാഗത വകുപ്പിന്റെ ചുമതല വഹിക്കുന്ന ഇരട്ട ചങ്കുവിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടിയാണ് തങ്കമ്മയുടെ മരണമെന്നും ജയശങ്കർ വിമർശിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെ തുടർന്ന് ലഭിച്ചുകെണ്ടിരുന്ന ഏക വരുമാനമായ പെൻഷൻ കഴിഞ്ഞ അഞ്ച് മാസമായി മുടങ്ങിയതിനെ തുടർന്നാണ് തങ്കമ്മ ആത്മഹത്യ ചെയ്‌തത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ