യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു
January 14, 2018, 12:55 pm
ന്യൂഡൽഹി: യു.എന്നിലെ ഇന്ത്യയിലെ സ്ഥിരം പ്രതിനിധി സയ്യദ് അക്ബറുദീന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത ശേഷം സൈബർ അക്രമികൾ പാകിസ്ഥാൻ പ്രസിഡന്റ് മമ്‌നൂൻ ഹുസൈന്റേയും പാക് പതാകയുടേയും ചിത്രങ്ങൾ പോസ്‌റ്റ് ചെയ്തു. ഇന്ന് പുലർച്ചെയാണ് ഹാക്കിംഗ് നടന്നത്.

ചിത്രങ്ങൾ പോസ്‌റ്റ് ചെയ്തതിനൊപ്പം വെരിഫൈഡ് അക്കൗണ്ടിനെ പ്രതിനിധീകരിക്കുന്ന നീല ടിക്ക് ചിഹ്നവും നീക്കിയിരുന്നു. പിന്നീട് അക്കൗണ്ട് സൈബർ വിഭാഗം പുനരുജ്ജീപ്പിച്ചു. വിവാദപരമായി പോസ്റ്റ് ചെയ്തിരുന്ന ട്വീറ്റുകളും നീക്കിയിട്ടുണ്ട്. പാകിസ്ഥാനിലെ ഭീകര സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ഇന്ത്യൻ സർക്കാരിന് കീഴിലുള്ള വെബ്സൈറ്റുകളും മറ്റും ഹാക്ക് ചെയ്യപ്പെടുന്ന സംഭവം ആദ്യമായല്ല. 2013 മുതൽ 2016 വരെ 700 വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. 2016ൽ മാത്രം 199 സർക്കാർ വെബ്സൈറ്റുകൾ തകർക്കപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ