പിണറായിക്കും കോടിയേരിക്കും പഥ്യം ചൈനയും വടക്കൻ കൊറിയയും, വിമർശനവുമായി എം.ടി.രമേശ്
January 14, 2018, 2:21 pm
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ ചൈന പരാമർശത്തിനെതിരെ ബി.ജെ.പി നേതാവ് എം.ടി.രമേശ്. കോടിയേരിയുടെ പ്രസ്‌താവനയിൽ ഞെട്ടലോ അസ്വാഭാവികതയോ ഇല്ലെന്നും ഇരുവർക്കും ജനാധിപത്യത്തോടല്ല ചൈനയോടും വടക്കൻ കൊറിയയോടുമാണെന്നാണ് തന്റെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ എം.ടി.രമേശിന്റെ വിമർശനം.

ഫെയ്‌സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
കോടിയേരി ബാലകൃഷ്ണന്റെ ചൈന അനൂകൂല പരാമർശം വായിച്ചിട്ട് ഞെട്ടലോ അസ്വാഭാവികതയോ തോന്നിയില്ല. കാരണം അത് പറഞ്ഞത് ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. അവർക്ക് അങ്ങനെയാകാനേ കഴിയൂ.

ഭാരതത്തെ രണ്ടായല്ല 17 ആയി വെട്ടിമുറിക്കണമെന്ന് പറഞ്ഞവർ,

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർ,

ഗാന്ധിജിയേയും സുഭാഷ് ചന്ദ്രബോസിനെയും അവഹേളിച്ചവർ,

ക്വിറ്റ് ഇന്ത്യാ സമരത്തെ അട്ടിമറിക്കാൻ ബ്രിട്ടീഷുകാരിൽ നിന്ന് അച്ചാരം വാങ്ങിയവർ,

യുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് രക്തം ദാനം ചെയ്തതിന് നേതാക്കൾക്കെതിരെ നടപടി എടുത്തവർ,

അംബേദ്കറുടെ നേതൃത്വത്തിൽ രൂപം നൽകിയ ഭരണഘടനയെ തള്ളിപ്പറഞ്ഞവർ,

സായുധ വിപ്ലവത്തിലൂടെ ഇന്ത്യയിലെ ഭരണം പിടിച്ചെടുക്കാൻ കോപ്പു കൂട്ടിയവർ,

കെ ജി ബി ചാരൻമാരായി ഇന്ത്യൻ സൈന്യത്തിലും ഭരണ രംഗത്തും നുഴഞ്ഞു കയറ്റം നടത്തിയവർ,

ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേരുന്നത് തടയാൻ ശ്രമിച്ചവർ,

കശ്മീർ പാകിസ്ഥാന് നൽകണമെന്ന് വാദിച്ചവർ,

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ പോലും അവർക്കൊപ്പം നിന്നവർ,

ഇന്ത്യൻ പട്ടാളത്തിൽ രഹസ്യ യൂണിറ്റ് ഉണ്ടാക്കാൻ ശ്രമിച്ചവർ,

കശ്മീർ വിഘടനവാദികൾക്ക് എല്ലാ പിന്തുണയും നൽകുന്നവർ,

ഇന്ത്യയെ വെട്ടിമുറിക്കുമെന്ന മുദ്രാവാദ്യം മുഴക്കുന്നവർ,

ഇന്ത്യ തകരുന്നത് വരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ചവർക്ക് കുട പിടിക്കുന്നവർ,

അവർ പിന്നെ എങ്ങനെ പ്രതികരിക്കണമെന്നാണ് നാം പ്രതീക്ഷിക്കുന്നത്.???

കോടിയേരിക്കും പിണറായിക്കും ജനാധിപത്യത്തോടല്ല പഥ്യം. ഏകാധിപധികളായ വടക്കൻ കൊറിയയോടും ചൈനയോടുമാണ്. അത് കമ്മ്യൂണിസ്റ്റ് ജീനിന്റെ കുഴപ്പമാണ്.

സഖാക്കളേ മുന്നോട്ട്.....
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ