ഗുരുവായൂർ ആനത്താവളത്തിൽ വിരണ്ട ആന പാപ്പാനെ കുത്തി
January 14, 2018, 2:17 pm
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ആനത്താവളത്തിൽ ആനകൾ വിരണ്ടോടി. വിഷ്ണു എന്ന ആന ഇടഞ്ഞോടി പാപ്പാനായ ഉണ്ണിക്കണ്ണനെ കുത്തി. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റ് രണ്ട് ആനകൾ കൂടി ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടി. കൊമ്പൻ പീതാംബരൻ,​ പിടിയാന ലക്ഷ്മി കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്. ഈ ആനകളെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ മാസവും ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകൾ വിരണ്ടിരുന്നു. ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാൻ സുഭാഷ് മരിക്കുകയും ചെയ്തു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ