ശ്രീജിവിന്റെ മരണം: സി.ബി.ഐ നിലപാട് തിരുത്തണമെന്ന് കേന്ദ്രത്തോട് ചെന്നിത്തല
January 14, 2018, 2:46 pm
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സഹോദരൻ ശ്രീജിവിന്റെ മരണത്തെ കുറിച്ച് അന്വേഷണം നടത്താൻ പറ്റില്ലെന്ന സി.ബി.ഐയുടെ നിലപാട് പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗിന് കത്തയച്ചു.

ശ്രീജിവിന്റെ മരണം അപൂർമായ സംഭവമല്ലെന്നും നിരവധി കേസുകളുടെ ജോലിഭാരം ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാത്തത്. ശ്രീജിവിന്റെ മരണത്തിൽ ഉത്തരവാദിത്തമില്ലെന്ന് പൊലീസ് പറയുമ്പോൾ പൊലീസാണ് ഉത്തരവാദികളെന്ന് പൊലീസ് കംപ്‌ളെയന്റ് അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യത്തിന് അനുകൂലമായ പൊതുവികാരമാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. ഇത് അപൂർവ്വ കേസല്ല എന്ന് സി.ബി.ഐ പറയുന്നത് ശരിയല്ല. പൊലീസുകാർ ഉൾപ്പെട്ട കേസായതിനാൽ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജൻസി തന്നെയാണ് ഇത് അന്വേഷിക്കേണ്ടത്. അതിനാൽ കേസ് അന്വേഷിക്കാൻ പറ്റില്ലെന്ന സി.ബി.ഐയുടെ നിലപാട് പുന:പരിശോധിക്കണമെന്നും കേസ് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് നിർദ്ദേശം നൽകണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ