ആമിയുടെ ദാസേട്ടനായി മുരളി ഗോപി
January 14, 2018, 3:08 pm
മലയാളത്തിന്റെ പ്രിയകഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്‌പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി. മാധവിക്കുട്ടിയെ മഞ്ജുവാര്യർ അവതരിപ്പിക്കുമ്പോൾ ആമിയുടെ ദാസേട്ടനായി എത്തുന്നത് മുരളി ഗോപിയാണ്.

ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്‌റ്ററിൽ ആമിയോടൊപ്പം മാധവദാസുമുണ്ട്. മുരളി ഗോപിയാണ് പോസ്റ്റർ പുറത്തുവിട്ടത്. 'സ്‌ത്രീക്ക് പുരുഷനോട് തോന്നുന്ന സ്‌നേഹം എങ്ങന്യാ അളക്കാൻ പറ്റ്യാ...സ്‌നേഹം അളക്കാൻ പറ്റ്‌ണ ഒരു ഉപകരണം ആരെങ്കിലും കണ്ടു പിട്‌ച്ചിട്ടുണ്ടോ'...? എന്നതാണ് പോസ്‌റ്ററിലെ വരികൾ.വിദ്യ ബാലനെയായിരുന്നു ആമിയെ അവതരിപ്പിക്കുന്നതിനായി സംവിധായകൻ ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ചിത്രീകരണം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് താരം ചിത്രത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. തുടർന്നാണ് മഞ്ജുവിലേക്ക് എത്തിയത്. ടൊവിനോ തോമസ്, അനൂപ് മേനോൻ എന്നിവരാണ് മറ്റ് താരങ്ങൾ.

20 വർഷത്തിന് ശേഷമാണ് കമലും മഞ്ജു വാര്യരും ഒരുമിക്കുന്നത്. കമൽ സംവിധാനം ചെയ്‌ത ഈ പുഴയും കടന്ന്, കൃഷ്‌ണഗുഡിയിൽ ഒരു പ്രണയകാലത്ത് തുടങ്ങിയ ചിത്രങ്ങൾ മഞ്ജു വാര്യരുടെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളായാണ് വിലയിരുത്തുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ