അണ്ടർ 19: ആസ്ട്രേലിയയെ 100 റൺസിന് ഇന്ത്യ തകർത്തു
January 14, 2018, 3:03 pm
മൗണ്ട്മനൂൺഗനൂയി (ന്യൂസിലൻഡ്)​: അണ്ടർ 19 ലോകകപ്പിൽ രാഹുൽ ദ്രാവിഡിന്റെ കുട്ടിപ്പുലികൾ ആസ്ട്രേലിയയെ നൂറ് റൺസിന് തകർത്ത് ആദ്യ വിജയം നേടി. ഇന്ത്യ ഉയർത്തിയ 329 റൺസ് എന്ന കൂറ്റൻ സ്കോർ പിന്തുടർടന്ന ആസ്ട്രേലിയ 42.5 ഓവറിൽ 228 റൺസിന് മുട്ടുമടക്കി. മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ നാഗർകോട്ടിയും ശിവം മാവിയും ചേർന്നാണ് ജൂനിയർ കംഗാരുക്കളെ സഞ്ചിയിലാക്കിയത്.

73 റൺസെടുത്ത ഓപ്പണർ എഡ്വേർഡ്സിനല്ലാതെ മറ്റാർക്കും ഓസീസ് നിരയിൽ പിടിച്ചു നിൽക്കാനായില്ല. നാലു ബാറ്റ്സ്മാൻമാർ രണ്ടക്കം കാണാതെ കൂടാരം കയറി. ഓപ്പണിംഗ് വിക്കറ്റിൽ 57 റൺസും മൂന്നാം വിക്കറ്റിൽ 59 റൺസും ചേർത്ത് പതിയെയാണ് ആസ്ട്രേലിയ തുടങ്ങിയത്. എന്നാൽ,​ പിന്നീട് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ ഓസീസ് ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നതാണ് കണ്ടത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് സ്വപ്നതുല്യമായ തുടക്കമാണ് ലഭിച്ചത്. ഓപ്പണിംഗ് കൂട്ടുകെട്ടിൽ ക്യാപ്ടൻ പൃഥ്വി ഷായും മൻജോത് കൽറയും ചേർന്ന് 29.4 ഓവറിൽ 180 റൺസിന്റെ ശക്തമായ അടിത്തറി പാകി,​ പൃഥ്വി ഷാ 100 പന്തിൽ 94 ഉം മൻജോത് 99 പന്തിൽ 86 റൺസും നേടി. പൃഥ്വി ഷായെ പുറത്താക്കി സതർലാൻഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ക്രീസിലെത്തിയ ശുഭം ഗിൽ മികച്ച രീതിയിൽ ബാറ്റ് വീശിയതോടെ ഇന്ത്യയുടെ സ്കോറിംഗിന് വേഗം കൂടി. 54 പന്തിൽ 63 റൺസെടുത്ത ശുഭത്തെ എഡ്വാർഡ്സ് പുറത്താക്കി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ