സഹോദരനെ നായകനാക്കി മറ്റൊരു സൂപ്പർഹിറ്റ് ഒരുക്കാൻ മോഹൻരാജ
January 14, 2018, 3:46 pm
വേലൈക്കാരൻ എന്ന ചിത്രത്തിന്റെ വി‌ജയത്തിന് ശേഷം സഹോദരൻ ജയം രവിയെ നായകനാക്കി മറ്റൊരു സൂപ്പർ ഹിറ്റ് ഒരുക്കാൻ ഒരുങ്ങുകയാണ് സംവിധായകൻ മോഹൻ രാജ. തന്റെ പുതിയ ചിത്രമായ ടിക് ടിക് ടികിനെക്കുറിച്ച് സംസാരിയ്‌ക്കുന്നതിനിടയിൽ ജയം രവി തന്നെയാണ് ചിത്രത്തെക്കുറിച്ച് സൂചനകൾ തന്നത്.

'ആദ്യമായി എന്നെ സൈക്കിളോടിക്കാൻ പഠിപ്പിച്ചത് അദ്ദേഹമാണ്. പിന്നെ ബൈക്കും പഠിപ്പിച്ചു തന്നു അതു പോലെ തന്നെ ഫിലിം ഫെസ്റ്റിവലുകൾക്ക് കൊണ്ടുപോയി. എന്നെ ഒരു നല്ല നടനാക്കി മാറ്റാൻ ഒട്ടേറെ പരിശ്രമങ്ങൾ അദ്ദേഹത്തിന് നടത്തേണ്ടി വന്നിട്ടുണ്ട്. ആ ശ്രമങ്ങളാണ് ഇന്ന് കാണുന്നതരത്തിലുള്ള ഒരു അഭിനേതാവാക്കി, പ്രശസ്‌തിയിലേയ്ക്ക് എന്നെ കൈപിടിച്ചുയർത്തിയത്. ജയം എന്ന പേരു തന്നെ അദ്ദേഹത്തിന്റെ സംഭാവനയാണ്.

തനി ഒരുവൻ എന്ന ചിത്രം നമുക്ക് ചെയ്യാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എനിയ്‌ക്കൊട്ടും ആത്മവിശ്വാസമില്ലായിരുന്ന കാലഘട്ടമായിരുന്നു അത്. ആ പ്രശ്‌നങ്ങളെല്ലാം തരണം ചെയ്‌തത് അദ്ദേഹമാണ്. തനി ഒരുവനു ശേഷം ഒരു പുതിയ സിനിമചെയ്യാമെന്ന് അദ്ദേഹം പറയുന്നു. 25ആം ചിത്രം എന്തോ ഒന്ന് പ്ലാൻചെയ്യുന്നുണ്ട് അദ്ദേഹമെന്ന് വ്യക്തമാണ്. അതെന്താണെന്ന് അറിയുന്നതുവരെ ഞാൻ അസ്വസ്ഥനാണ്'- ചേട്ടനെ കുറിച്ചുള്ള ജയം രവിയുടെ വാക്കുകൾ.

മുമ്പ് ജയം, കുമരൻ സൺ ഒഫ് മഹാലക്ഷ്‌മി, ഉനക്കും എനക്കും, തില്ലാലങ്കിടി, തനി ഒരുവൻ എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ