'ബാലിസ്റ്റിക് മിസൈൽ വരുന്നേ....ക്ഷമിക്കണം തെറ്റായ സന്ദേശമായിരുന്നു അത്'
January 14, 2018, 3:43 pm
ഹോണോലുലു: അമേരിക്കയുടെ കീഴിലുള്ള ഹവായ് ദ്വീപിലേക്ക് ബാലിസ്റ്റിക് മിസൈൽ വരുന്നെന്ന് അടിയന്തര സന്ദേശം പുറപ്പെടുവിച്ചത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. സന്ദേശം കൈയബദ്ധമാണെന്ന് മനസിലായതോടെ 10 മിനിട്ടിനകം 'അതൊരു തെറ്റായ സന്ദേശം' ആയിരുന്നെന്ന് മറ്റൊരു സന്ദേശം അയച്ചെങ്കിലും ഭീതി മാറാൻ പിന്നെയും സമയമെടുത്തു. ഉത്തര കൊറിയയുടെ മിസൈൽ ഭീഷണി നിലനിൽക്കെ തെറ്റി വന്ന സന്ദേശം രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്കും വഴിവച്ചു.

പ്രാദേശിക സമയം രാവിലെ 8.07നായിരുന്നു അടിയന്തര സന്ദേശം ഹവായ് നിവാസികൾക്ക് ലഭിച്ചത്. 'ബാലിസ്റ്റിക് മിസൈൽ ഹവായിക്കു നേരെ വരുന്നു. എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറുക. ഇത് 'ഡ്രിൽ' അല്ല' എന്നുമായിരുന്നു സന്ദേശം. സന്ദേശം വന്നതോടെ ജീവനും വാരിപ്പിടിച്ച് ജനം പരക്കംപാഞ്ഞു. 10 മിനിട്ടിനകം 'ഹവായ്ക്ക് മിസൈൽ ഭീഷണിയില്ല' നേരത്തെ വന്നത് ഒരു തെറ്റായ സന്ദേശമായിരുന്നു' എന്ന പുതിയ സന്ദേശം ഹവായ് എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ ജനങ്ങൾക്ക് നൽകി. മിസൈൽ ഭീഷണിയില്ലെന്ന് യു.എസ് പസഫിക് കമാൻഡിന്റെ സന്ദേശവും പിന്നാലെയെത്തി.

ഓപ്പറേഷൻസ് സെന്ററിലെ ജീവനക്കാരനു പറ്റിയ കൈയബദ്ധമാണ് ഇത്തരമൊരു സന്ദേശത്തിന് ഇടയാക്കിയത്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻസ് (എഫ്.സി.സി)യുടെയും ഫെഡറൽ എമർജെൻസി മാനേജ്‌മെന്റ് ഏജൻസിയുടെയും നിർദേശപ്രകാരം അയയ്ക്കേണ്ട സന്ദേശം തെറ്റായി എത്തിയത് ഗുരുതരമായ പിഴവായാണ് കാണുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ