പ്രശ്നങ്ങൾ പറഞ്ഞു തീർക്കാമെന്ന് ജ.ചെലമേശ്വർ
January 14, 2018, 4:05 pm
ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയ്ക്കെതിരെ നാലു ജഡ്ജിമാർ പരസ്യ പ്രതിഷേധം നടത്തിയതിനെ ചൊല്ലിയുണ്ടായ പ്രശ്നങ്ങൾ അവസാനിക്കാൻ കളമൊരുങ്ങുന്നു. ചീഫ് ജസ്‌റ്റിസുമായി ചർച്ചയ്ക്ക്,​ ജഡ്ജിമാരിലൊരാളായ ജെ.ചെലമേശ്വർ സന്നദ്ധത പ്രകടിപ്പിച്ചതോടെയാണിത്. അതേസമയം,​ മറ്റ് ജഡ്ജിമാരോട് കൂടി ആലോചിക്കേണ്ടതുണ്ടെന്നും ചെലമേശ്വർ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്ന പരിഹാരത്തിനായി ബാർ കൗൺസിൽ ഒഫ് ഇന്ത്യ നിയോഗിച്ച ഏഴംഗ സംഘത്തെയാണ് ചെലമേശ്വർ ഇക്കാര്യം അറിയിച്ചത്. ചെലമേശ്വറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ച 45 മിനിട്ട് നീണ്ടു. ബാർ കൗൺസിലിന്റെ നിലപാടുകളോട് അനുകൂലമായ സമീപനമാണ് ചെലമേശ്വർ സ്വീകരിച്ചത്. ഇപ്പോഴത്തെ പ്രശ്നം കോടതിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും ചെലമേശ്വർ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 7.30ന് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്രയെ കണ്ട് ബാർ കൗൺസിൽ പ്രതിനിധികൾ ചർച്ച നടത്തും. ‌

കേസുകൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കും
ആധാർ,​ ശബരിമലയിലെ സ്ത്രീ പ്രവേശനം അടക്കമുള്ള കേസുകൾ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. ബുധനാഴ്ച മുതൽ കേസുകൾ പരിഗണിച്ചു തുടങ്ങാനാണ് സാദ്ധ്യത.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ