യൂ ട്യൂബിൽ പുതിയ റെക്കാഡുമായി ജയസൂര്യ
January 14, 2018, 4:15 pm
ആടേ-2വിന്റെ ഗംഭീര വിജയത്തിന് ശേഷം യൂ ട്യൂബിൽ പുതിയ റെക്കാഡിന് ഉടമയായിരിക്കുകയാണ് നടൻ ജയസൂര്യ. യൂ ട്യൂബ് ട്രെൻഡിംഗിൽ ഇടം പിടിച്ചിരിക്കുന്ന ആദ്യത്തെ മൂന്ന് വീഡിയോകളും താരത്തിന്റേതാണ്. സാധാരണ ഗതിയിൽ താരങ്ങളുടെ ഒരേ സിനിമയുടെ ട്രെയിലറും പാട്ടും ട്രെൻഡിങിൽ ഇടംപിടിക്കാറുണ്ട്. പക്ഷേ അപൂർവമായിട്ടാണ് മൂന്നു വ്യത്യസ്‌ത വീഡിയോകൾ ട്രെൻഡിംഗ് പട്ടികയിൽ ഇടം നേടുന്നത്.

ജയസൂര്യയും സൗഭാഗ്യയും ഷെറിലും ചേർന്ന് നടത്തിയ ഫോട്ടോ ഷൂട്ടാണ് ട്രെൻഡിംഗ് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ആട് 2 വിലെ ഡിലീറ്റഡ് രംഗമാണ് രണ്ടാം സ്ഥാനത്ത്. പിന്നീട് ട്രെൻഡിംഗ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് താരത്തിന്റെ വരാൻ പോകുന്ന ചിത്രമായ ക്യാപ്‌ടൻ സിനിമയുടെ ടീസർ.

ഫുട്ബോൾ താരം വി.പി.സത്യന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ക്യാപ്‌ടൻ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ