ദക്ഷിണാഫ്രിക്ക 335ന് പുറത്ത്
January 14, 2018, 4:18 pm
സെഞ്ചൂറിയൻ: ഇന്ത്യയ്ക്കെതിരായ ര​ണ്ടാം ക്രിക്കറ്റ് ടെ​സ്‌​റ്റി​ന്റെ രണ്ടാം ദിനം ദക്ഷിണാഫ്രിക്ക 335 റൺസിന് പുറത്തായി. 269​/6 എ​ന്ന നി​ല​യി​ൽ ഇന്ന് ബാറ്റിംഗ് തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് 66 റൺസ് മാത്രമെ കൂട്ടിച്ചേർക്കാനായുള്ളൂ. അയ്ഡൻ മർക്രം (94)​,​ ഹാഷിം ആംല (82)​,​ ഫാ​ഫ് ഡു​പ്ലെ​സി​സ് (63)​ എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 142 പന്തിൽ ഒന്പത് ഫോർ അടക്കമാണ് ഡു​പ്ലെ​സിസ് 63 റൺസെടുത്തത്. വാലറ്റത്ത് മറ്റാർക്കും തന്നെ പിടിച്ചു നിൽക്കാനായില്ല.

ഇന്ത്യയ്ക്കു വേണ്ടി അശ്വിൻ നാലും ഇഷാന്ത് ശർമ മൂന്നും വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റൺസെടുത്തിട്ടുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ