തീൻ മൂർത്തി ചൗക്കിൽ ഇനി മുതൽ ഇസ്രായേൽ നഗരവും
January 14, 2018, 4:48 pm
ന്യൂഡൽഹി: ഡൽഹിയിലെ പ്രശസ്‌തമായ തീൻ മൂർത്തി റോഡിന്റെയും തീൻ മൂർത്തി ചൗക്കിന്റെയും പേരിൽ ഇനിമുതൽ ചെറിയൊരു ഇസ്രയേൽ ടച്ചും. ഇസ്രയേൽ നഗരമായ 'ഹൈഫ' കൂട്ടിചേർത്ത് തീൻ മൂർത്തി ഹൈഫ ചൗക്ക് എന്നായിരിക്കും ഈ റോഡ് അറിയപ്പെടുക. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സന്ദർശനത്തോടനുബന്ധിച്ചാണ് പുതിയ തീരുമാനം. ആറു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ഇന്ന് ഉച്ചയോടെയാണ് നെതന്യാഹു ഡൽഹിയിലെത്തിയത്.

ഇസ്രയേലും ഇന്ത്യയും തമ്മിലുള്ള സൗഹൃദത്തിന്റെ സ്മാരകമായിട്ടാണ് ഹൈഫ എന്ന നഗരത്തിന്റെ പേരുകൂടി ചേർത്തത്. ഡൽഹി മുനിസിപ്പൽ കൗൺസിലിന്റെതാണ് തീരുമാനം. ഇന്ത്യയിലെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും നരേന്ദ്ര മോദിയും തീൻമൂർത്തി സ്മാരകത്തിലെത്തി സന്ദർശക ബുക്കിൽ ഒപ്പുവെച്ചു.

1948 മുതൽ തീൻ മൂർത്തി റോഡിനോട് ചേർന്നുള്ള തീൻ മൂർത്തി ഭവൻ ആയിരുന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ