മോദിയെ പരിഹസിച്ച് കൊണ്ട് ഹഗ്‌പ്ളോമസി വീഡിയോയുമായി കോൺഗ്രസ്
January 14, 2018, 5:56 pm
ന്യൂഡൽഹി: വിദേശ നേതാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആലിംഗനത്തെ പരിഹസിച്ച് കോൺഗ്രസ്. 'ഹഗ്‌പ്ളോമസി' എന്ന പേരിൽ ഇറക്കിയിരിക്കുന്ന വീഡിയോയിൽ വിവിധ നേതാക്കളുമായുള്ള മോദിയുടെ അലിംഗനത്തെ ട്രോൾ രൂപേണയാണ് കോൺഗ്രസ് പരിഹസിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കാനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ആലിംഗനത്തോടെയാണ് മോദി സ്വീകരിച്ചത്. ഇതിന്റെ ചുവട് പിടിച്ചാണ് ഹഗ്‌പ്ളോമസിയുമായുള്ള കോൺഗ്രസിന്റെ വരവ്.

വീഡിയോയിൽ മുൻ ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാൻകോയിസ് ഹൊളാൻഡിനെ പുണരുന്ന മോദിയെ ടൈറ്റാനിക് ഹഗിനോടാണ് ഉപമിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജർമ്മൻ ചാൻസലർ ആഞ്ജേല മെർക്കൽ, ജപ്പാന്റെ പ്രഥമ വനിത അക്കി ആബേ എന്നിവരുമായുള്ള ദൃശ്യങ്ങളും രസകരമാണ്.ആറ് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ഉച്ചയ്‌ക്കാണ് ബെഞ്ചമിൻ നെതന്യാഹു ഇന്ത്യയിലെത്തിയത്. പ്രോട്ടോകോൾ മറികടന്ന് വിമാനത്താവളത്തിൽ എത്തി മോദി തന്നെ സ്വീകരിക്കുകയായിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ