ഭക്തിയുടെ നിറവിൽ അയ്യപ്പന്മാർ കൈകൂപ്പി, പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു
January 14, 2018, 7:06 pm
ശബരിമല: ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ദർശന പുണ്യത്തിലാഴ്‌ത്തി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു.മകരസംക്രമ സന്ധ്യയിൽ സർവ്വാഭരണ ഭൂഷിതനായ അയ്യപ്പസ്വാമിയെ കണ്ടുതൊഴാനും മകരജ്യോതി ദർശിക്കാനും ഭക്തലക്ഷങ്ങളാണ് പുഷ്പാലംകൃതമായ തിരുസന്നിധിയിലേക്ക് ഒഴുകിയെത്തിയത്. അയ്യപ്പന്റെ മൂല സ്ഥാനമായ പന്തളത്തുനിന്ന് പന്തളംതാര എന്നറിയപ്പെടുന്ന പരമ്പരാഗത കാനനപാതയിലൂടെ ഗുരുസ്വാമിമാർ കാൽനടയായി എത്തിക്കുന്ന തിരുവാഭരണ പേടകം വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശബരിമലയിൽ എത്തിച്ചേർന്നത്.

പതിനെട്ടാം പടി കയറി സോപാനത്തിലെത്തിക്കുന്ന പ്രധാന പേടകം തന്ത്രി കണ്ഠര് രാജീവരര് മേൽശാന്തി ടി.എം ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ ചേർന്ന് സ്വീകരിച്ച് ശ്രീലകത്തേക്ക് കൊണ്ടുപോയി. തുടർന്ന് നട അടച്ച് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടന്നു. തിരു നടതുറക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകര ജ്യോതിയും ആകാശ നീലിമയിൽ മകര നക്ഷത്രവും മിന്നിത്തെളിഞ്ഞു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ മൂന്ന് തവണ ജ്യോതി തെളിഞ്ഞു. അതേസമയം ആകാശത്ത് കൃഷ്‌ണപ്പരുന്ത് വട്ടമിട്ടു പറന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ