ഓട് മുംബയ് കണ്ടം വഴി: ഹ്യൂമേട്ടന്റെ ഗോളിൽ കൊമ്പന്മാർക്ക് വീണ്ടും വിജയം
January 14, 2018, 9:54 pm
മുംബയ് : ഞൊ​ടി​യി​ട​യി​ലെ​ടുത്ത ഫ്രീ കി​ക്കിൽ നി​ന്ന് ഇ​യാൻ​ ഹ്യൂം നേ​ടിയ ത​കർ​പ്പൻ ഗോ​ളി​ന്റെ മി​ക​വിൽ ഇ​ന്ന​ലെ ന​ട​ന്ന ഐ.​എ​സ്.​എൽ. മ​ത്സ​ര​ത്തിൽ കേ​രള ബ്ളാ​സ്റ്റേ​ഴ്സ് മും​ബ​യ് സി​റ്റി​യെ കീ​ഴ​ട​ക്കി. അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യി​രു​ന്ന മ​ത്സ​ര​ത്തി​ന്റെ 23​-ാം മി​നി​ട്ടി​ലാ​യി​രു​ന്നു ഹ്യൂ​മി​ന്റെ ഗോൾ. ക​ഴിഞ്ഞ ക​ളി​യി​ലെ ഹാ​ട്രി​ക്കി​ന്റെ തു​ടർ​ച്ച​യെ​ന്നോ​ണം ത​ല​യിൽ മ​ഞ്ഞ ബാൻ​ഡേ​ജ് കെ​ട്ടിയാണ് ഹ്യൂ​മേ​ട്ടൻ ക​ളി​ച്ച​ത്.

ഈ വി​ജ​യ​ത്തോ​ടെ ബ്ളാ​സ്റ്റേ​ഴ്സി​ന് 10 ക​ളി​യിൽ നി​ന്ന് 14 പോ​യി​ന്റാ​യി. 14 പോ​യി​ന്റു​ള്ള മും​ബ​യ് സി​റ്റി​ക്ക് പി​ന്നിൽ ആ​റാ​മ​താ​ണ് ബ്ളാ​സ്റ്റേ​ഴ്സ് ഇ​പ്പോൾ. സീ​സ​ണി​ലെ ബ്ളാ​സ്റ്റേ​ഴ്സി​ന്റെ മൂ​ന്നാം ജ​യ​മാ​ണി​ത്. ഇ​ന്ന​ലെ ബെർ​ബ​റ്റോ​വി​നെ മാ​റ്റി മാർ​ക്ക് സി​ഫ്നി​യോ​സി​നെ ആ​ദ്യ ഇ​ല​വ​നി​ലി​റ​ക്കി​യാ​ണ് ബ്ളാ​സ്റ്റേ​ഴ്സ് ക​ളി തു​ട​ങ്ങി​യ​ത്. സി​യാം​ഹം​ഗ​ലി​ന് പ​ക​രം മി​ലാൻ​സിം​ഗും ബ്ളാ​സ്റ്റേ​ഴ്സ് നി​ര​യി​ലെ​ത്തി.

മ​ത്സ​ര​ത്തി​ന്റെ 12​-ാം മി​നി​ട്ടിൽ ത​ന്നെ ബ്ളാ​സ്റ്റേ​ഴ്സി​ന്റെ ഭാ​ഗ​ത്ത് നി​ന്നൊ​രു ന​ല്ല മു​ന്നേ​റ്റം ക​ണ്ടു. ഇ​യാൻ​ഹ്യൂം സി​ഫ്നി​യോ​സി​ന് പാ​സ് നൽ​കി​യെ​ങ്കി​ലും പ​ക്ഷേ, ഷൂ​ട്ട് ചെ​യ്യാ​നാ​യി​ല്ല. 16​-ാം മി​നി​ട്ടിൽ സ​ന്ദേ​ശ് ജിം​ഗാ​നെ മ​റി​ക​ട​ന്ന് ബൽ​വ​ന്ത് ഹെ​ഡ് ചെ​യ്തെ​ങ്കി​ലും പു​റ​ത്തേ​ക്കാ​ണ് പോ​യ​ത്. ര​ണ്ട് മി​നി​ട്ടി​നു ശേ​ഷം ബർ​ട്ട​ന്റെ ഷോ​ട്ട് ജിം​ഗാൻ കോർ​ണർ വ​ഴ​ങ്ങി ത​ട്ടി​യ​ക​റ്റി.

23​-ാം മി​നി​ട്ടിൽ ബ്ളാ​സ്റ്റേ​ഴ്സി​ന് ല​ഭി​ച്ച ഫ്രീ​കി​ക്കി​നെ തു​ടർ​ന്നാ​ണ് ഗോൾ പി​റ​ന്ന​ത്. റ​ഫ​റി ഫ്രീ​കി​ക്ക് അ​നു​വ​ദി​ച്ച​യു​ടൻ കി​ക്കെ​ടു​ത്ത പെ​ക്കൂ​സൺ മു​ന്നോ​ട്ടോ​ടിയ ഹ്യൂ​മി​നെ ല​ക്ഷ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. അ​മ​രീ​ന്ദ​റി​നെ മ​റി​ക​ട​ന്നാ​ണ് ഹ്യൂം ഈ സീ​സ​ണി​ലെ ത​ന്റെ നാ​ലാം ഗോൾ നേ​ടി​യ​ത്. ഗോ​ളി​നെ​തി​രെ മും​ബ​യ്‌ താ​ര​ങ്ങൾ പ്ര​തി​ഷേ​ധ​മു​യർ​ത്തി​യെ​ങ്കി​ലും റ​ഫ​റി വ​ഴ​ങ്ങി​യി​ല്ല.

ആ​ദ്യ ഗോൾ നൽ​കിയ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ക​ളി​ച്ച ബ്ളാ​സ്റ്റേ​ഴ്സും തി​രി​ച്ച​ടി​ക്കാൻ പ​തി​നെ​ട്ട​ട​വും പ​യ​റ്റി നോ​ക്കിയ മും​ബ​യ്‌​യും ക​ളി ആ​വേ​ശ​ക​ര​മാ​ക്കി. ആ​ദ്യ​പ​കു​തി അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് ഹ്യൂ​മി​ന് ഒ​ന്നു​ര​ണ്ട് ചാൻ​സു​കൾ കൂ​ടി ല​ഭി​ച്ചെ​ങ്ക​ലും ഗോ​ളാ​യി​ല്ല. ര​ണ്ടാം പ​കു​തി​യിൽ ബ്ളാ​സ്റ്റേ​ഴ്സ് സി​ഫ്നി​യോ​സി​നെ മാ​റ്റി വി​നീ​തി​നെ ഇ​റ​ക്കി. 50​-ാം മി​നി​ട്ടിൽ എ​മാന ബ്ളാ​സ്റ്റേ​ഴ്സി​ന്റെ വ​ല​യിൽ പ​ന്തെ​ത്തി​ച്ചെ​ങ്കി​ലും ഓ​ഫ്‌സൈ​ഡാ​യ​തി​നാൽ റ​ഫ​റി അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​നെ​തി​രെ​യും മും​ബ​യ് താ​ര​ങ്ങൾ പ്ര​തി​ഷേ​ധ​മു​യർ​ത്തി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ