പ്രസവം എളുപ്പത്തിലാക്കാനും വഴിയുണ്ട്
January 27, 2018, 1:01 pm
ബ്രസീലിയ: അമ്മയാവുക ഇഷ്ടമുള്ള കാര്യമാണെങ്കിലും പ്രസവവേദന സഹിക്കുക ബുദ്ധിമുട്ടുള്ള കാര്യം തന്നെ. പക്ഷേ, ബ്രസീലുകാരനായ ഡോക്ടർ ഫെർണാണ്ടോ ഗ്യൂസസ് സാ ക്യുൻ ചായുടെ അടുത്തെത്തിയാൽ സ്‌ത്രീകളുടെ പേടിയെല്ലാം പമ്പകടക്കും. സന്തോഷത്തോടെ ചിരിച്ചുകൊണ്ടാവും സ്ത്രീകൾ പ്രസവമുറിയിലേക്ക് പോവുക. സംഗതി വെറും സിംപിൾ. ലേബർ റൂമിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് ഗർഭിണികളെക്കൊണ്ട് പാട്ടു പാടിക്കുകയും നൃത്തം ചെയ്യിപ്പിക്കുന്നതുമാണ് കക്ഷിയുടെ രീതി. ഒറ്റയ്ക്ക് കളിക്കാൻ ചമ്മലുണ്ടെങ്കിൽ കാര്യമാക്കണ്ട; ഡോക്ടറും ഒപ്പം കളിക്കും. അങ്ങനെ സന്തോഷിച്ച് അടിച്ചുപൊളിച്ച് ലേബർ റൂമിൽ പോയി സന്തോഷത്തോടെ പ്രസവിക്കാം.

ഗർഭിണികളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നതിനു പിന്നിലെ ഗുട്ടൻസ് പറഞ്ഞുതരാൻ ഡോക്ടർക്ക് ഒരു മടിയുമില്ല. പ്രസവത്തിന് തൊട്ടുമുമ്പ് നൃത്തം ചെയ്യുന്നത് പ്രസവം എളുപ്പമാക്കും. നമ്മുടെ പൂർവികർ വീട്ടുജോലികൾ ഉൾപ്പെടെ ചെയ്തുകൊണ്ടുനിൽക്കുമ്പോൾ പ്രസവിച്ചിട്ടുണ്ട്. അതുപോലെ ആയാസരഹിതമായി പ്രസവിക്കാൻ അവസരമൊരുക്കുകയാണ് ഞാൻ ചെയ്യുന്നത്. ഗർഭിണികൾക്കൊപ്പമുള്ള നൃത്തം ഡോക്ടർ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തത്. നൃത്തം സോഷ്യൽ മീഡിയയിൽ വൈറലാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ