ശി​​​വ​​​റാം :​​​ ചി​​​രി​​​വ​​​ര​​​യു​​​ടെ കാ​​​ര​​​ണ​​​വർ
February 11, 2018, 1:04 am
ജ​​​യ​​​രാ​​​ജ് വെ​​​ള്ളൂർ
കേ​ര​ള​ത്തി​ലെ കാർ​ട്ടൂൺ രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റിയ ഒ​രു കൈ​യൊ​പ്പാ​യി​രു​ന്നു, ' ചെ​രി​ഞ്ഞൊ​രു കൊ​ച്ചു ച​തു​ര​ത്തി​നു​ള്ളി​ലെ ' എ​സ് 'എ​ന്ന ഇം​ഗ്ലീ​ഷ് അ​ക്ഷ​രം. പോ​ക്ക​റ്റ് കാർ​ട്ടൂ​ണി​ലാ​യാ​ലും സാമൂഹിക കാർട്ടൂണിലായാലും സ്ട്രി​പ്പി​ലാ​യാ​ലും ഈ '​എ​സ് 'ത​ന്നെ മുൻപ​ന്തി​യിൽ. തൃ​ക്കാ​രി​യൂർ​ക്കാ​ര​നായ സി .കെ. ശി​വ​രാ​മൻ നാ​യ​രാ​യി​രു​ന്നു ഈ ഏ​കാ​ക്ഷ​രിക്കു പി​റ​കിൽ .​ശി​വ​റാം എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹം ആ​ദ്യ​കാല കാർ​ട്ടൂ​ണു​ക​ളിൽ ശി​വ​റാം എ​ന്നു ത​ന്നെ ഇം​ഗ്ലി​ഷിൽ ഒ​പ്പി​ട്ടി​രു​ന്നു.​ആ​ലുവ ഫാ​ക്ടി​ലെ ഉ​പ​ജീ​വ​ന​മാർ​ഗ​ത്തി​നി​ട​യിൽ വീണ കി​ട്ടു​ന്ന ഇ​ട​വേ​ള​ക​ളി​ലാ​യി​രു​ന്നു ഇ​ദ്ദേ​ഹം കാർ​ട്ടൂ​ണു​കൾ വ​ര​ച്ച​ത്. ഒ​പ്പ് പോ​ലെ ത​ന്നെ കു​റു​കി ലാ​ളി​ത്യ​മാർ​ന്നവ​യാ​ണ് ശി​വ​റാ​മി​ന്റെ വ​ര​കൾ.

ചി​ത്രീ​ക​ര​ണ​ത്തിൽ വി​ട്ടു വീ​ഴ്ച​യി​ല്ല​താ​നും, പ്ര​ത്യേ​കി​ച്ചും ശ​രീ​ര​ഘ​ട​ന​യി​ലും ഭാ​ഷ​യി​ലും. 1947ൽ മ​ല​യാള രാ​ജ്യം ചി​ത്ര​വാ​രി​ക​യി​ലാ​ണ് ശി​വ​റാം ആ​ദ്യ​ത്തെ കാർ​ട്ടൂൺ പം​ക്തി തു​ട​ങ്ങു​ന്ന​ത്, '​ഭാ​നു മേ​നോൻ' എ​ന്ന പേ​രിൽ .​ ത​ന്റെ കു​ടും​ബ​ത്തി​ലെ പ്ര​ശ്ന​ങ്ങൾ ത​ന്നെ​യാ​ണ് 12 സ്ട്രി​പ്പു​ക​ളി​യാ​യി കാർ​ട്ടൂ​ണി​സ്റ്റ് ഇ​വി​ടെ ആൾ​മാ​റാ​ട്ട​ത്തി​ലൂ​ടെ കോ​റി​യി​ടു​ന്ന​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ പോ​ക്ക​റ്റ് കാർ​ട്ടൂൺ വ​ര​ച്ച​ത് ശി​വ​റാ​മാ​യി​രു​ന്നു,

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ സോ​ഷ്യൽ കാർ​ട്ടൂ​ണും ഇ​ദ്ദേ​ഹ​ത്തി​ന്റെ വക ത​ന്നെ .​ആ​രാ​ധ​നാ​ല​യ​ത്തിൽ നി​ന്നും മ​ദ്യ​ഷാ​പ്പു​കൾ നി​ശ്ചിത അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​യ​മം വ​ന്ന​പ്പോൾ ശി​വ​റാം വ​ര​ച്ച കാർ​ട്ടൂൺ ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ്. തി​രു​മേ​നി ഈ അ​മ്പ​ലം പൊ​ളി​ച്ച​ങ്ങു ദൂ​രെ മാ​റ്റി വെ​ച്ചോ​ളൂ ഷാ​പ്പ് മാ​റ്റാ​നാ​വി​ല്ല​യെ​ന്നു പ​റ​യു​ന്ന ഉ​ടമ ഇ​ന്നും നി​ല​വി​ലു​ണ്ട​ല്ലോ.

തൃ​ക്കാ​രി​യൂർ ഇ​ഞ്ചൂർ ഇ​ല്ല​ത്ത് കേ​ശ​വൻ ന​മ്പൂ​തി​രി​യു​ടെ​യും കാർ​ത്ത്യാ​യ​നി അ​മ്മ​യു​ടെ​യും മ​ക​നാ​യി​ട്ടാ​ണ് സി.​കെ.​ശി​വ​രാ​മൻ നാ​യ​രു​ടെ ജ​ന​നം. വി​ദ്യാ​ലയ പ​ഠ​ന​കാ​ല​ത്തു ത​ന്നെ ചി​ത്ര​ര​ച​ന​യിൽ ധാ​രാ​ളം സ​മ്മാ​ന​ങ്ങൾ ക​ര​സ്ഥ​മാ​ക്കി. ക​രു​വാ​റ്റ ട്രെ​യി​നി​ംഗ് സ്‌​കൂ​ളി​ലെ പ​ഠ​ന​ത്തി​നു ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി, കെ .എ​സ് .ആർ .ടി. സി.യി​ലെ കാ​ന്റീൻ മാ​നേ​ജ​രാ​യി. ത​റ​വാ​ട്ടു സ്വ​ത്ത് എൻ. എ​സ് .എ​സി​നു ദാ​നം നൽ​കി. അ​വി​ടെ​യൊ​രു സ്‌​കൂൾ പ​ണി​യി​പ്പി​ച്ചു. അ​ദ്ധ്യാ​പ​ക​നാ​യി ജോ​ലി​യിൽ പ്ര​വേ​ശി​ച്ചു. അ​ദ്ധ്യാ​പക ജീ​വി​തം വി​ട്ട ശി​വ​രാ​മൻ വീ​ണ്ടും കാ​ന്റീ​നി​ലെ​ത്തി. ഇ​ത്ത​വണ ആ​ലുവ എ​ഫ് .എ. സി. ടി. യി​ലാ​യി​രു​ന്നു, സൂ​പ്പർ വൈ​സർ. വി​ശ്ര​മ​വേ​ള​ക​ളി​ലെ വി​ര​സ​ത​യെ ശി​വ​രാ​മൻ നേ​രി​ട്ട​ത് ഹാ​സ്യ ചി​ത്ര​ങ്ങൾ വ​ര​ച്ചാ​യി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യിൽ​പ്പെ​ട്ട ഫാ​ക്ട് ത​ല​വ​നായ സായ്‌പ് ശി​വ​രാ​മ​നു വേ​ണ്ടി പു​തി​യൊ​രു ത​സ്തിക സൃ​ഷ്ടി​ച്ചു . കാർ​ട്ടൂ​ണി​സ്റ്റ് കം കൊ​മേർ​സ്യൽ ആർ​ട്ടിസ്‌റ്റ്് . ഫാ​ക്ടി​ലെ അ​പ​ക​ട​ങ്ങൾ ഒ​ഴി​വാ​ക്കാ​നു​ള്ള ധാ​രാ​ളം ബോ​ധ​വത്‌കരണ പോ​സ്റ്റ​റു​കൾ വ​ര​ച്ചു.​ ഫാ​ക്ട​ി​ന്റെ ത​ല​പ്പ​ത്ത് എം.​കെ.​കെ.​നാ​യർ വ​ന്ന​തോ​ടെ കാർ​ട്ടൂ​ണി​സ്റ്റി​നു​ള്ള പ്രോ​ത്സാ​ഹ​നം കൂ​ടി.

1947​ലാ​യി​രു​ന്നു ശി​വ​റാം ആ​ദ്യ​ത്തെ കാർ​ട്ടൂൺ പം​ക്തി തു​ട​ങ്ങി​യ​ത്. മ​ല​യാള രാ​ജ്യം ചി​ത്ര​വാ​രി​ക​യി​ലെ '​ഭാ​നു​മേ​നോൻ' 14 വർ​ഷ​ത്തോ​ളം പം​ക്തി നീ​ണ്ടു​നി​ന്നു. തു​ടർ​ന്ന് മാ​തൃ​ഭൂ​മി വാ​രാ​ന്ത്യ​പ്പ​തി​പ്പിൽ പ​ഞ്ച​ത​ന്ത്രം ക​ഥ​കൾ, കു​ഞ്ഞ​മ്മാ​ൻ എ​ന്ന സ്ട്രി​പ്പ് കാർ​ട്ടൂൺ ,​അ​റ​ബി​ക്ക​ഥ​കൾ എ​ന്നിവ വ​ര​ച്ചു.
പൗ​ര​ധ്വ​നി​യി​ലും സ​ത്യ​ദീ​പ​ത്തി​ലും ശി​വ​റാ​മി​ന്റെ കാർ​ട്ടൂ​ണു​കൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ധാ​രാ​ളം ബോ​ധ​വത്‌ക​രണ പോ​സ്റ്റ​റു​ക​ളും വ​ര​ച്ചു.1965​ലെ കു​ടും​ബ​ക്ഷേമ
പോ​സ്റ്റ​റി​നു​ള്ള അ​വാർ​ഡ് ശി​വ​റാ​മി​നാ​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ കാർ​ട്ടൂ​ണി​സ്റ്റു​ക​ളു​ടെ കൂ​ട്ടാ​യ്മ​യായ കാർ​ട്ടൂൺ അ​ക്കാ​ഡമി നി​ല​വിൽ വ​ന്ന​പ്പോൾ സ്ഥാ​പക സെ​ക്ര​ട്ട​റി​യാ​യി വേ​റൊ​രു പേ​രു് തേ​ടേ​ണ്ടി വ​ന്നി​ല്ല. ബ​ന്ധ​പ്പെ​ട്ട​വ​രെ​യൊ​ക്കെ ' എ​സ് ' എ​ന്നു മാ​ത്രം പ​റ​യി​പ്പി​ച്ച ആ വ​ലിയ ക​ലാ​കാ​രൻ , 1995 സെ​പ്തം​ബർ മൂ​ന്നി​ന് അ​ന്ത​രി​ച്ചു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ