പരീക്ഷാപ്പേടി: യു.പിയിൽ പരീക്ഷ എഴുതാതെ 10 ലക്ഷം കുട്ടികൾ
February 12, 2018, 12:27 pm
ലക്‌നൗ: പൊതു പരീക്ഷയിൽ കഠിനമായ ചോദ്യങ്ങൾ ഭയന്ന് 10ലക്ഷം കുട്ടികൾ ഉത്തർ‌പ്രദേശിൽ പരീക്ഷക്ക് ഹാജരായില്ലെന്ന് റിപ്പോർട്ട്. കോപ്പിയടി തടയുന്നതിന് വേണ്ടി ശക്തമായ നിരീക്ഷണം ഏർപ്പാടാക്കിയതിന്റെ ഫലമായാണ് ഇത്രയും അധികം കുട്ടികൾ പരീക്ഷ എഴുതാൻ മടിക്കുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പരീക്ഷ എളുപ്പമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ എക്സാം വാരിയേർസ് എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോപ്പിയടിക്കാതെ സത്യസന്ധമായി പരീക്ഷ എഴുതാൻ ആഹ്വാനം ചെയ്തപ്പോൾ 10ലക്ഷം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയില്ല. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഭാവിയിൽ എന്താകുമെന്ന് അറിയില്ലെന്നും ആദിത്യനാഥ് ആശങ്ക പ്രകടിപ്പിച്ചു. കുട്ടികൾക്കിടയിൽ വലിയ രീതിയിൽ പരീക്ഷാപ്പേടി വളർന്നു വന്നിട്ടുണ്ട് . കുട്ടികൾക്ക് പ്രതിബന്ധം സ‌ൃഷ്ടിക്കുന്ന രീതിയിൽ യാതൊരുവിധ പ്രവർത്തികളും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാവരുത്. കുട്ടികൾക്ക് പരീക്ഷയെ നേരിടാൻ പാകത്തിൽ നല്ല പഠനാന്തരീക്ഷവും നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി‌ദ്യാർത്ഥികൾ കോപ്പിയടിക്കുന്നത് പിടിക്കാൻ പരീക്ഷാ ഹാളുകളിൽ ഉദ്യോഗസ്ഥർ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. ഇത് കാരണമായിരിക്കാം വിദ്യാർത്ഥികൾ കൂട്ടത്തോടെ പരീക്ഷ എഴുതാൻ എത്താതിരുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ