പ്രധാനമന്ത്രിയുടെ വാക്കുകൾ പ്രചോദനകരം: അദീബ് അഹമ്മദ്
February 13, 2018, 5:51 am
ദുബായ്: വേൾഡ് ഗവൺമെന്റ് സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഏറെ പ്രചോദനകരമാണെന്ന് ലുലു എക്‌സ്‌ചേഞ്ച് ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് പറഞ്ഞു. ലോകം നേരിടുന്ന വെല്ലുവിളികളെയാണ് അദ്ദേഹം തന്റെ വാക്കുകളിലൂടെ ചൂണ്ടിക്കാട്ടിയത്. സാങ്കേതികവിദ്യ ജീവിതരീതികളെ മാറ്റിമറിയ്‌ക്കുന്നതിനൊപ്പം ഒട്ടേറെ പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നുമുണ്ട്. ഈ മാർഗത്തിൽ ഇന്ത്യയും യു.എ.ഇയും വളരെയേറെ മുന്നേറിയിട്ടുണ്ട്.
സാങ്കേതികവിദ്യകളുടെ ബുദ്ധിപൂർവമായ ഉപയോഗത്തിലൂടെ നാം ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങളും മറികടക്കാനാകുമെന്നതിന്റെ ഉദാഹരണങ്ങളാണ് ഇന്ത്യയും യു.എ.ഇയും. ആഗോളതലത്തിൽ ഫലപ്രദമായ മാറ്റം സൃഷ്‌ടിക്കാൻ ഇത്തരം പ്രചോദനകരമായ മാറ്റം നമുക്ക് അനിവാര്യമാണെന്നും അദീബ് അഹമ്മദ് പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ