സൽമാൻ രണ്ട് കോടി പറഞ്ഞിട്ടും കൊടുത്തില്ലെങ്കിൽ ആ കുതിരയ്‌ക്ക് ചില പ്രത്യേകതകളില്ലേ?
February 12, 2018, 3:11 pm
ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാൻ അങ്ങിനെയാണ്, ഇഷ്‌ടപ്പെട്ടത് സ്വന്തമാക്കാൻ പണം ഒരു പ്രശ്‌നമെയല്ല സല്ലുവിന്. എന്നാൽ തങ്ങളുടെ കുതിരയ്‌ക്ക് വേണ്ടി സല്ലുവിനോട് പോലും 'നോ' പറഞ്ഞിരിക്കുകയാണ് ഉടമസ്ഥൻ. സൂപ്പർ താരം രണ്ട് കോടി വിലയായി വാഗ്ദാനം ചെയ്‌തിട്ടും കൊടുത്തില്ലെങ്കിൽ എന്തോ ചില പ്രത്യേകതകൾ ആ കുതിരയ്‌ക്കില്ലേ എന്നാണ് ബോളിവുഡ് ചോദിക്കുന്നത്.ഉടമയുടെ തീരുമാനത്തിന് പിന്നിലും വ്യക്തമായ കാരണമുണ്ട്. എന്തെന്നാൽ ഈ ഇനത്തിലുള്ള മൂന്നേ മൂന്ന് കുതിരകളെ ലോകത്ത് ഇന്നുള്ളു. ഒന്ന് ഇന്ത്യയിലും മറ്റു രണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണ്. ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്‌ക്കൊപ്പം ഇപ്പോൾ കുതിരയുളളത്. മണിക്കൂറിൽ 43 കി.മി വേഗതയിൽ മണിക്കൂറുകളോളം നടക്കാൻ കഴിയുമെന്നതാണ് ഈ കുതിരയുടെ പ്രത്യേകത. കുതിരപ്പുറത്ത് ഇരിക്കുന്നയാളെ യാതൊരു തരത്തിലും ബുദ്ധിമുട്ടിക്കാതെയാണ് ഈ നടപ്പ്. കുതിരകളിൽ ഈ പ്രത്യേകത വളരെ അപൂർവമാണ്.

അഞ്ച് വയസ് പ്രായമുള്ളപ്പോഴാണ് സിറാജ് പഠാൻ എന്നയാൾ 15.5 ലക്ഷം രൂപയ്‌ക്ക് കുതിരയെ വാങ്ങുന്നത്. പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരായ സാഖബ് എന്നാണ് നമ്മുടെ സൂപ്പർ കുതിരയുടെ പേര്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ