മാമാങ്കത്തിനായി ഉയരുന്നത് കൂറ്റൻ സെറ്റുകൾ, ചിത്രങ്ങൾ പുറത്ത്
February 12, 2018, 4:01 pm
മെഗാ താരം മമ്മൂട്ടിയുടെ മെഗാ മാസ് ചിത്രമായ മാമാങ്കം പ്രഖ്യാപിച്ചത് മുതൽ വാനോളം ആവേശത്തിലാണ് ഇക്കയുടെ ആരാധകർ. ഇപ്പോഴിതാ ആ ആവേശത്തിന് പുതുജീവൻ പകർന്നു കൊണ്ട് ചിത്രത്തിനായി ഒരുങ്ങുന്ന കൂറ്റൻ സെറ്റുകളുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

മംഗലാപുരത്തു വച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം. കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നാണ് മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. വേണു കുന്നംപിള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ്. തിരക്കഥയും സജീവിന്റെത് തന്നെ.

ബോളിവുഡിലെയും ഹോളിവുഡിലെയും അതികായരാകും ചിത്രത്തിനായി അണി നിരക്കുക. വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2 തുടങ്ങിയ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്‌ടറായ കിച്ച കംപട്‌കിയാണ് മാമാങ്കത്തിനായി സംഘട്ടനമൊരുക്കുന്നത്. ഗ്രാഫ്‌കിസ് രംഗങ്ങളാൽ മികച്ചു നിൽക്കേണ്ട സിനിമയ്‌ക്കായി രാജമൗലിയുടെ ബാഹുബലി ടീം തന്നെ എത്തും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ