അനുപമ കോഹ്ലി : രക്ഷിച്ചത് 261 ജീവൻ
February 13, 2018, 12:28 am
ന്യൂഡൽഹി: മുംബൈയുടെ ആകാശത്ത് തലനാരിഴയ്ക്ക് ദുരന്തം ഒഴിവായതിന് പിന്നിൽ എയർ ഇന്ത്യയുടെ കാപ്റ്റൻ അനുപമ കോഹ്ലിയുടെ ചടുലനീക്കങ്ങളാണ്. രക്ഷിച്ചത്, 261 ജീവനുകളും!

152 യാത്രക്കാരുമായി ഡെൽഹിയിൽ നിന്ന് പറന്നുപൊങ്ങിയ വിസ്താര യുകെ 997 വിമാനവും 109 യാത്രക്കാരുമായി ഭോപ്പാലിലേക്ക് പറന്ന എയർ ഇന്ത്യയുടെ എ1 631 വിമാനവുമാണ് ഈ മാസം ഏഴിന് 100 മീറ്റർ മാത്രം അകലത്തിലെത്തിയത്. കൂട്ടിമുട്ടൽ ഒഴിവാക്കാനുള്ള അലാം ശബ്ദിച്ചതിനാൽ പൈലറ്റുമാർ ദ്രുതഗതിയിൽ ഗതിമാറ്റിയതിനാലാണ് അപകടം തലനാരിഴയ്ക്ക് ഒഴിവായത്.

''എയർ ഇന്ത്യയുടെ പൈലറ്റ് അനുപമ കോഹ്ലി അപകടം സംഭവിക്കാൻ സെക്കൻഡുകൾ ബാക്കിയുള്ളപ്പോഴാണ് സുരക്ഷിതമായി ഗതിമാറ്റിവിട്ടത്.'' എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വിസ്താര തുടർച്ചയായി താണ് പറക്കുകയായിരുന്നുവെന്നും അത് അനുവദനീയമേഖല ലംഘിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. 27000 അടി ഉയരത്തിലാണ് ഇരുവിമാനങ്ങളും നേർക്കുനേർ വന്നത്. എന്നാൽ, 29000 അടിയിൽ പറന്നുകൊണ്ടിരിക്കെ താണുപറക്കാൻ എയർ ട്രാഫിക് കൺട്രോളിൽ നിന്ന് നിർദേശം ലഭിച്ചെന്നാണ് വിസ്താരയുടെ പൈലറ്റുമാർ പറയുന്നത്.
സംഭവത്തിൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) അന്വേഷണം ആരംഭിച്ചു. 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ