സ്വർഗ വാതിലിലേക്ക് ഓടിച്ച് കയറ്റിയ റെയ്ഞ്ച് റോവർ
February 12, 2018, 8:34 pm
ഒരു കാറിനെ എത്രത്തോളം ഉയരത്തിലെത്തിക്കാമെന്ന് അമേരിക്കൻ കോടീശ്വരനായ എലൺ മസ്‌ക് അടുത്തിടെ കാണിച്ച് തന്നു. തന്റെ 'ചെറി ചുവപ്പ് ' നിറത്തിലുള്ള പഴയ ഇലക്ട്രിക് സ്‌പോർട്ട്സ് കാറായ ടെസ്‌ല റോഡ്സ്‌റ്റർ ഒരു റോക്കറ്റിൽ കയറ്റി ബഹിരാകാശത്തേക്ക് വിട്ടാണ് പുള്ളി ഇത് തെളിയിച്ചത്. എന്നാൽ ചൈനയിലെ സ്വർഗത്തിലേക്കുള്ള വാതിൽ എന്ന് അറിയപ്പെടുന്ന ടിയാനെൻമെൻ മലയിലേക്ക് പുതുപുത്തൻ റെയ്ഞ്ച് റോവർ സ്പോർട്സ് എസ്.യു.വി ഓടിച്ച് കയറ്റി ഞെട്ടിച്ചിരിക്കുകയാണ് ജാഗ്വാർ റൈസിംഗ് ടെസ്‌റ്റ് ഡ്രൈവർ ഹോ പിംഗ് തങ്ക്. മലയിൽ വാഹനം ഓടിച്ച് കയറ്റുന്നതിൽ എന്താണിത്ര കാര്യമെന്ന് ചോദിക്കാൻ വരട്ടെ, 45 ഡിഗ്രി ചെരിവിൽ 999 പടികളിലൂടെയാണ് ഈ വിദ്വാന്റെ പടികയറ്റം.ടിയാനെൻമെൻ മൗണ്ടനിലേക്കുള്ള ഡ്രാഗൺ റോഡ് എന്നറിയപ്പെടുന്ന 11.3 കിലോ മീറ്റർ ദൂരം വരുന്ന പാതയുടെ തുടക്കത്തിൽ നിന്നാണ് റെയ്ഞ്ച് റോവറിന്റെ യാത്ര ആരംഭിക്കുന്നത്. 99 ഹെയർപിൻ വളവുകൾ ഉള്ള റോഡ് നിക്ഷ്പ്രയാസം കീഴടക്കി മുന്നോട്ട് വന്ന കാർ, ഹെവൻസ് ഗേറ്റ് അഥവാ സ്വർഗത്തിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന മലമുകളിലേക്കുള്ള കയറ്റം ആരംഭിക്കുന്നതിന് മുമ്പ് ഒന്ന് നിന്നു. പിന്നെ ആകാശത്തിലേക്ക് കുതിക്കുന്ന മാലാഖയെപ്പോലെ പടവുകളിലൂടെ മുകളിലേക്ക് പാഞ്ഞു. പെട്രോൾ, ഇലക്‌ട്രിക് ഇന്ധനത്തിൽ പ്രവർത്തിച്ച എസ്.യു.വി കയറ്റത്തിനിടയിൽ ഒരിക്കൽ പോലും ക്ഷീണം കാണിച്ചതുമില്ല.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ