ജിയോയ്‌ക്ക് വെല്ലുവിളിയായി പുതിയ ബ്രാൻഡ് വരുന്നു, ഇന്ത്യാക്കാർക്ക് ലോട്ടറി
February 12, 2018, 10:02 pm
മുംബയ്: ഇന്ത്യയിലെ ടെലികോം രംഗത്തെ പ്രമുഖ സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്കും ഭാരതി എയർടെല്ലിനും കനത്ത തിരിച്ചടിയായി രാജ്യത്ത് പുതിയ ബ്രാൻഡ് വരുന്നു. ജിയോയുടെ വരവോടെ ടെലികോം മേഖലയിൽ നിന്നും പിന്നാക്കം പോയ എെഡിയയും വോ‌ഡഫോണും ഒന്നാകുന്നതോടെ പുതിയ ബ്രാൻഡ് അവതരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഏത് പേരിലാകും പുതിയ ബ്രാൻഡ് അവതരിക്കുന്ന എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. നഷ്ടപ്പെട്ടു പോയ മേധാവിത്വം തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്രാൻഡ് അവർ അവതരിപ്പിക്കുന്നത്. അതേസമയം വരിക്കാരെ പിടിച്ചു നിർത്താൻ അതിശയിപ്പിക്കുന്ന ഓഫറുകളും പ്ലാനുകളും പുതിയ ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കാനും വോഡഫോൺ– ഐഡിയ സഖ്യത്തിന് പദ്ധതിയുണ്ട്. വോൾട്ട് 4ജി ടെക്നോളജിയിലേക്ക് മാറുന്നതോടെ കുറഞ്ഞ നിരക്കിൽ ഡേറ്റയും കോളുകളും നൽകാനാകും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ