കാൽപ്പന്തുകളിയിൽ വിരിഞ്ഞ പ്രണയം, ക്യാപ്‌റ്റനിലെ വീഡിയോ ഗാനം
February 12, 2018, 10:36 pm
ഇന്ത്യൻ ഫുട്ബോളിലെ ഇതിഹാസ താരം വി.പി സത്യന്റെ ജീവിതകഥയെ അസ്പദമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ക്യാപ്‌റ്റനിലെ 'പാൽത്തിര പാടും' എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. വി.പി സത്യനായി സിനിമയിൽ നിറഞ്ഞാടുന്നത് മലയാളികളുടെ പ്രിയ താരം ജയസൂര്യയാണ്. ഭാര്യ അനിതയായി അനു സിത്തരയും അഭിനയിക്കുന്നു.

ഇരുവരുടെയുും പ്രണയവും കാൽപ്പന്തുകളിയുടെ സൗന്ദര്യവുമാണ് ഗാനത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. ശ്രേയ ഘോഷാൽ ആലപിച്ച ഗാനത്തിന് പശ്ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്.നേരത്തെ പുറത്തിറങ്ങിയ ക്യാപ്‌റ്റന്റെ ട്രെയിലറിനും ടീസറിനും വൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. സിദ്ധിഖ്, രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സൈജു കുറുപ്പ് എന്നിവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ടി.എൽ ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ