ചാക്കോച്ചനെ പോസ്‌റ്റ്മാനാക്കി ഹിന്ദി പത്രം
February 12, 2018, 10:59 pm
പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പരസ്യത്തിൽ തന്റെ പടം കണ്ട മലയാള സിനിമാ താരം കുഞ്ചാക്കോ ബോബൻ ശരിക്കും ഞെട്ടിക്കാണും. കാരണം ഉത്തരേന്ത്യയിൽ പുറത്തിറങ്ങുന്ന ഹിന്ദുസ്ഥാൻ ജോബ് സെർച്ച് എന്ന ഹിന്ദി പത്രത്തിലാണ് താരത്തിന്റെ ചിത്രം അച്ചടിച്ചു വന്നത്. താരത്തിന്റെ ഒരിടത്തൊരു പോസ്‌റ്റ്മാൻ എന്ന ചിത്രത്തിലെ രംഗമാണ് പത്രത്തിന്റെ ഒന്നാം പേജിൽ അടിച്ചു വന്നത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നീ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുന്ന തൊഴിൽ വാരികയാണ് ഹിന്ദുസ്ഥാൻ ജോബ് സെർച്ച്.

പക്ഷേ ഇതൊന്നുമല്ല സംഭവത്തിന്റെ ട്വിസ്‌റ്റ്. എന്ത് നടന്നാലും അതിനെയെല്ലാം കിടിലൻ ട്രോളാക്കി മാറ്റുന്ന മലയാളികൾ സംഗതി ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല, തനിക്ക് അങ്ങ് ബോളിവുഡിലും പിടിയുണ്ടെന്ന് ചാക്കോച്ചൻ ഇതിലൂടെ തെളിയിച്ചെന്ന് ട്രോളൻമാർ പറയുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ