സണ്ണി ലിയോണിന്റെ വീരമാദേവി തുടങ്ങി
February 13, 2018, 8:54 am
ബോളിവുഡ് താരസുന്ദരി സണ്ണി ലിയോൺ ആദ്യമായി നായികയാകുന്ന തെന്നിന്ത്യൻ ചിത്രം വീരമാദേവിയുടെ ഷൂട്ടിംഗ് ചെന്നൈയിൽ തുടങ്ങി. വീരമാദേവി എന്ന രാജ്ഞിയുടെ വേഷത്തിലാണ് സണ്ണിലിയോൺ എത്തുന്നത്. തെലുങ്ക് നടൻ നവദീപ് വില്ലൻ വേഷം അവതരിപ്പിക്കുന്നു. തമിഴ് താരം നാസറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 150 ദിവസത്തെ ഡേറ്റാണ് ചിത്രത്തിനായി സണ്ണി നൽകിയിരിക്കുന്നത്. വി.സി. വടിവുടയാനാണ് സംവിധായകൻ. വീരമാദേവിക്കായി സണ്ണി ലിയോൺ കുതിരസവാരിയും വാൾപ്പയറ്റും പരിശീലിച്ചിരുന്നു.

കേരളവും ഹൈദരാബാദുമാണ് മറ്റ് ലൊക്കേഷനുകൾ. തമിഴിന് പുറമേ മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും റിലീസ് ചെയ്യും. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് വീഡിയോയിൽ മനോഹരമായി തമിഴ് സംസാരിച്ചാണ് സണ്ണി ലിയോൺ പ്രത്യക്ഷപ്പെട്ടത്‌.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ