സണ്ണിയുടെയും ചെമ്പന്റെയും ഫ്രഞ്ച് വിപ്ലവം
February 13, 2018, 9:27 am
സണ്ണി വയ്ൻ, ലാൽ, ചെമ്പൻ വിനോദ് ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അബ്ദുൾ മജീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫ്രഞ്ച് വിപ്ലവം. ഷൂട്ടിംഗ് 16ന് ആലുവയിൽ തുടങ്ങും. കലിംഗ ശശി, വിഷ്ണു, ഉണ്ണിമായ, ആര്യ, കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. അബ്ബാ ക്രിയേഷൻസിന്റെ ബാനറിൽ ഷജീർ.കെ.ജെ, ജാഫർ.കെ. എ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പാപ്പിനു നിർവഹിക്കും. അൻവർ അലി, ഷജീർ ഷാ, ഷജീർ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്നു.

സംഗീതം: പ്രശാന്ത് പിള്ള, കല: അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: കുമാർ എടപ്പാൾ, സ്റ്റിൽസ്: ജയപ്രകാശ് അതളൂർ, പരസ്യ കല: ഓൾഡ് മങ്ക്സ്, എഡിറ്റർ: ദീപു ജോസഫ്. പി.ആർ.ഒ: എ.എസ്. ദിനേശ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ