നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്നു
February 13, 2018, 9:43 am
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളായ നാഗചൈതന്യയും സാമന്തയും സിനിമയിൽ വീണ്ടും ഒന്നിക്കുന്നു. ഒരു പ്രണയ ചിത്രത്തിലാണ് ഇരുവരും നായികാനായകന്മാരായി അഭിനയിക്കുന്നത്. നിന്നു കോരി എന്ന ചിത്രത്തിന്റെ സംവിധായകനായ ശിവ നിർവാണയാണ് സംവിധായകൻ. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മായ ചേസവ , മാനം, ആട്ടോ നഗർ സൂര്യ എന്നീ ചിത്രങ്ങളിലാണ് ഇവർ നേരത്തെ ഒന്നിച്ച് അഭിനയിച്ചത്.

രാം ചരണിനൊപ്പം അഭിനയിച്ച രംഗസ്ഥലമാണ് സാമന്തയുടെ റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം. വിജയ് സേതുപതി ചിത്രം സൂപ്പർ ഡീലക്സ്, നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന മഹാനടി എന്നിയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ. അതേസമയം സവ്യസാചി എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്ന തിരക്കിലാണ് നാഗചൈതന്യ.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ