'ഒരു മാംസക്കഷണം പോലെ കച്ചവടം ചെയ്യാൻ ശ്രമിച്ചു'
February 13, 2018, 2:57 pm
പെണ്ണെന്നു പറഞ്ഞാൽ ചുരുക്കം ചിലർക്കെങ്കിലും അവളൊരു ഉപഭോഗ വസ്തു മാത്രമാണ്. അവൾ തന്റെ കഠിനപ്രയത്നത്താൽ സമൂഹത്തിൽ ബഹുമാന്യമായ സ്ഥാനം നേടിയവളായാലും ശരി അത്തരക്കാരുടെ മനോഭാവത്തിൽ ഒരു മാറ്റവുമുണ്ടാകില്ല. പക്ഷേ അത്തരം ചൊറിയന്മാരെ കണ്ടില്ലെന്ന് നടിക്കാൻ ഇന്നത്തെ പെണ്ണുങ്ങൾക്ക് കഴിയില്ല. അതിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് നടി അമലാ പോൾ. തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ പരാതി കൊടുക്കാനും അയാളെ അറസ്റ്റ് ചെയ്യിക്കാനും അമലയ്ക്ക് കഴിഞ്ഞു. താരത്തിന്റെ ആ തന്റേടത്തെ അഭിനന്ദിച്ച് തമിഴ് താരസംഘടനയുടെ ജനറൽ സെക്രട്ടറിയും പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റുമായ വിശാൽ ട്വീറ്റ് ചെയ്തു. അമലയുടെ ധൈര്യത്തിന് അഭിവാദ്യങ്ങളുണ്ടെന്നും കൃത്യമായി നടപടി സ്വീകരിച്ച പൊലീസിന് നന്ദിയുണ്ടെന്നും വിശാൽ ടീറ്റ് ചെയ്തിരുന്നു. അമല അതിനു നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.

'എനിക്കൊപ്പം നിൽക്കുന്നതിനും ഈ പോരാട്ടത്തിൽ നിന്ന് ഞാൻ പിന്മാറില്ലെന്ന് ഉറപ്പ് വരുത്തിയതിനും നന്ദി. ഇത് എല്ലാ സ്ത്രീകളുടെയും കടമയാണ്. ഇത്തരം സംഭവങ്ങൾ വിട്ടുകളയരുത്. നമുക്ക് വേണ്ടി നാം ഉയിർത്തെഴുന്നേൽക്കണം. എന്നെ ഒരു മാംസക്കഷ്ണം പോലെ കച്ചവടം ചെയ്യാൻ അയാൾ തയ്യാറായിരുന്നു. അയാളുടെ ചങ്കൂറ്റം കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി'' എന്നാണ് അമല ട്വീറ്റ് ചെയ്തത്. ഈ മാസം ആദ്യമാണ് വിദേശ നൃത്തപരിപാടിയുടെ പരിശീലനത്തിനിടെ വ്യവസായിയായ നൃത്താദ്ധ്യാപകൻ അമലയോട് ലൈംഗിക ചുവയോടെ സംസാരിച്ചത്. അന്നു തന്നെ അമല പൊലീസിൽ പരാതി നൽകിയിരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ