ഒടുവിൽ അല്ലുവും പറഞ്ഞു, പ്രിയ സൂപ്പറാ
February 13, 2018, 3:19 pm
മാണിക്യ മലരായ പൂവി...എന്ന ഗാനത്തിലൂടെ മലയാളക്കരയുടെ മനം കവർന്ന പ്രിയ പ്രകാശ് വാര്യർ എന്ന തൃശൂർകാരി ഇപ്പോൾ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറിക്കഴിഞ്ഞു. ഗാനത്തിലെ പ്രിയയുടെ കണ്ണിറുക്കി കാണിക്കലും പുരികം ഉയർത്തലുമെല്ലാം സോഷ്യൽ മീഡിയയിൽ ഉണ്ടാക്കുന്ന ഓളം ചെറുതൊന്നുമല്ല. ദേശീയ മാദ്ധ്യമങ്ങളിൽ പോലും പ്രിയ തന്നെയാണ് ഇപ്പോൾ താരം.

ഒടുവിലിതാ ടോളിവുഡിന്റെ സ്‌റ്റൈലിഷ് സ്‌റ്റർ അല്ലു അർജുന്റെയും ഹൃദയം കീഴടിക്കിയിരിക്കയാണ് മാണിക്യ മലരായ പൂവി. ഈ ഗാനവും അതിലെ രംഗങ്ങളും തന്റെ മനസ് കീഴടക്കിയെന്ന് താരം തന്റെ ട്വിറ്ററിൽ കുറിച്ചിരിക്കുകയാണ്. സമീപകാലത്ത് താൻ കണ്ട ഏറ്റവും മനോഹരമായ വീഡിയോ ആണിതെന്നും ലാളിത്യമാണ് ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നും അല്ലു ട്വിറ്ററിൽ കുറിച്ചു.

ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അടാർ ലവ്' എന്ന ചിത്രത്തിലെ ഗാനമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറിയത്. ഗാനത്തിലൂടെ ഏറ്റവും ശ്രദ്ധേയ ആയതും പ്രിയയാണ്. ഇൻസ്‌റ്റഗ്രാമിൽ സൂപ്പർ താരം മോഹൻലാലിനെയും ദുൽഖർ സൽമാനെയും കടത്തി വെട്ടി 21 ലക്ഷം ഫേളോവേഴ്‌സിനെയാണ് പ്രിയയ്‌ക്ക് ലഭിച്ചത്. തൃശൂർ വിമല കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പ്രിയ വാര്യർ.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ