കണ്ണിറുക്കി ഖൽബിൽഇൻസ്റ്റാഗ്രാം സുന്ദരി
February 14, 2018, 12:24 am
തിരുവനന്തപുരം: പുരികക്കൊടി ഉയർത്തി കണ്ണിറുക്കി നാണമൂറുന്നൊരു ചിരി - ഒരൊറ്റ ചിരിയിൽ പ്രിയ വാര്യരെന്ന കൊച്ചുമിടുക്കിക്കൊപ്പം പോന്നത് ലക്ഷക്കണക്കിന് യുവാക്കളുടെ ഖൽബായിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത 'അഡാർ ലവ്' എന്ന ചിത്രത്തിലെ ഷാൻ റഹ്‌മാൻ സംഗീതം നൽകി, വിനീത് ശ്രീനിവാസൻ പാടിയ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലൂടെയാണ് പ്രിയ വാര്യർ പ്രേക്ഷകരുടെ മനം കവർന്നത്. ഇൻസ്റ്റാഗ്രാമിൽ വെറും രണ്ടായിരം ഫോളോവോഴ്സ് മാത്രമുണ്ടായിരുന്ന പ്രിയയെ നാലുദിവസം കൊണ്ട് പിന്തുടരുന്നത് 16 ലക്ഷം പേരാണ്. മലയാളത്തിലെ തന്നെ സൂപ്പർസ്റ്റാറുകളെ വരെ പിന്തള്ളിയാണ് പ്രിയ ഹരമായിക്കൊണ്ടിരിക്കുന്നത്.
വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും, എന്തിന് ട്രോളിൽ വരെ ദിവസവും വന്നു നിറയുന്നത് ഈ കൊച്ചുമിടുക്കിയാണ്.

''ഹാത്തിമുൻ നബിയെ വിളിച്ചു
കച്ചവടത്തിന്നയച്ചു
കണ്ടനേരം ഖൽബിനുള്ളിൽ മോഹമുദിച്ചു...''
പശ്ചാത്തലത്തിലെ ഈ മൂന്നുവരിക്കുവേണ്ടി പുരികക്കൊടി ഉയർത്തി ഒറ്റക്കണ്ണടച്ച് ഒരു അഡാറ് പുഞ്ചിരി കൊടുത്തപ്പോളേക്കും ജനങ്ങളുടെ നെഞ്ചിലെ പൂവിയായി മാറുമെന്ന് താൻ പോലും കരുതിയില്ലെന്ന് പ്രിയ തന്നെ പറയുന്നു. യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാരുമായി ട്രെൻഡിംഗിൽ ഒന്നാമതാണീ ഗാനം.
തൃശൂർ പൂങ്കുന്നം സ്വദേശിയാണ് വിമല കോളേജ് ബി കോം ആദ്യവർഷ വിദ്യാർത്ഥിനിയായ പ്രിയ. അഡാർ ലവിൽ ജൂനിയർ അർട്ടിസ്റ്റായി എത്തിയ പ്രിയയ്ക്ക് സംവിധായകൻ ഒമർ ലുലു തന്നെയാണ് നല്ലൊരു വേഷം നൽകിയത്. പ്രിയ അത് അഭിനയിച്ച് തകർത്ത് കൈയിൽ കൊടുക്കുകയും ചെയ്തു. 'ചങ്ക്സി'നുശേഷം ഒമർ സംവിധാനം ചെയ്യുന്ന 'അഡാർ ലവ് ' ഉടൻ പുറത്തിറങ്ങും.
cc
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ