ആ വേഷം ഞാൻ ചെയ്യില്ല
February 13, 2018, 3:58 pm
മലയാളത്തിലെ അക്ഷൻ ഹീറോകളിൽ എന്നും മുൻ പന്തിയിൽ തന്നെയാണ് ബാബു ആന്റണിയുടെ സ്ഥാനം. വില്ലനായും നായകനായും അഭിനയിച്ചപ്പോഴെല്ലാം മികച്ച ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ പുതിയ പ്രോജക്‌ടുകളെ കുറിച്ച് താരം മനസു തുറന്നു. കഴിഞ്ഞ പത്തു വർഷത്തോളമായി മലയാളത്തിൽ ഒരു ആക്ഷൻ സിനിമ ചെയ്‌തിട്ടില്ല. അക്കാര്യം ആലോചിക്കുമ്പോൾ സങ്കടമുണ്ടെന്ന് ബാബു ആന്റണി പറഞ്ഞു. കൂടാതെ സ്ത്രീയെ അപമാനിക്കുന്ന വേഷങ്ങൾ ചെയ്യാൻ താൻ ഒരുക്കമെല്ലന്നും താരം വ്യക്തമാക്കി.

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ ഇത്തിക്കര തങ്ങൾ എന്ന കളരി അഭ്യാസിയായാണ് താൻ എത്തുന്നതെന്ന് താരം പറയുന്നു. കൂടാതെ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന 'ബുള്ളറ്റ്‌സ് ബ്ളേഡ്‌സ് ആന്റ് ബ്ളഡ്' എന്ന ഹോളിവുഡ് ചിത്രത്തിലേക്കും തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ ബാബു ആന്റണി ഇപ്പോൾ അമേരിക്കയിലും ബഹ്‌റൈനിലും ദുബായിലും മിക്‌സഡ് മാർഷൽ ആർട്‌സ് അക്കാദമി നടത്തുകയാണ്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ