യൂബർ ഈറ്റ്സ് കൊച്ചിയിലും; സേവനം നാളെ മുതൽ
February 14, 2018, 5:22 am
കൊച്ചി: ഉപഭോക്താക്കൾക്ക് റെസ്‌റ്റോറന്റുകളിലെ ഭക്ഷണം മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്‌ത് വാങ്ങാവുന്ന സേവനത്തിന് യൂബർ ഈറ്റ്‌സ് നാളെ ഉച്ചയ്‌ക്ക് 12 മുതൽ കൊച്ചിയിൽ തുടക്കമിടും. ഇന്ത്യയിൽ യൂബർ ഈറ്റ്‌സ് സാന്നിദ്ധ്യമറിയിക്കുന്ന ഒമ്പതാമത്തെ നഗരമാണ് കൊച്ചി. ആദ്യഘട്ടത്തിൽ കലൂർ, പനമ്പിള്ളി നഗർ, മറൈൻ ഡ്രൈവ്, എളംകുളം എന്നിവിടങ്ങളിലാണ് സേവനം ലഭിക്കുകയെന്ന് യൂബർ ഈറ്ര്‌സ് ഇന്ത്യ മേധാവി ഭവിക് റാത്തോഡ് പറഞ്ഞു. കൂടുതൽ മേഖലകളിലേക്ക് സേവനം വൈകാതെ വ്യാപിപ്പിക്കും.
ഉപഭോക്താക്കളിൽ നിന്ന് ഒരു രൂപ മാത്രമാകും ഡെലിവറി ചാർജ്ജായി ഈടാക്കുക. ശരാശരി 35 മിനിറ്റിനകം ഓർഡർ ചെയ്‌ത ഭക്ഷണം ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇതിനകം 200 റെസ്‌റ്റോറന്റുകൾ കൊച്ചിയിൽ യൂബർ ഈറ്റ്‌സ് പട്ടികയിലുണ്ട്. നിലവിൽ പേടിഎമ്മിലൂടെയോ നേരിട്ട് പണമായോ മാത്രമേ ബിൽ പേമെന്റ് നടത്താനാകൂ. വൈകാതെ ഡെബിറ്ര്/ക്രെഡിറ്റ് കാർഡ് പേമെന്റും സാദ്ധ്യമാക്കും.
ഉപഭോക്താക്കൾക്ക് ഡെലിവറി സമയം ഷെഡ്യൂൾ ചെയ്യാനും ഓർഡറുകൾ കാൻസൽ ചെയ്യാനും യൂബർ ഈറ്റ്‌സ് ആപ്പിൽ സൗകര്യമുണ്ട്. കാൻസലേഷന് പ്രത്യേക ഫീസുണ്ട്. ഡെലിവറി വാഹനത്തെ ട്രാക്ക് ചെയ്യാനുള്ള ഓപ്‌ഷനും ആപ്പിൽ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ