അണ്ണൻ 'കട്ട കലിപ്പിൽ', കാലാ കരികാലന്റെ മേയ്‌ക്കിംഗ് വീഡിയോ പുറത്ത്
February 13, 2018, 4:30 pm
പുതിയ ചിത്രം കാലാ കരികാലന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് അണ്ണന്റെ ആരാധകർ. കാത്തിരിപ്പിന് ആവേശം പകർന്നു കൊണ്ട് ചിത്രത്തിന്റെ മെയ്‌ക്കിംഗ് വീഡിയോ എത്തിക്കഴിഞ്ഞു. ചുറ്റും തീ കത്തുന്ന ഒരു ഗോഡൗണിൽ, കറുപ്പ് വസ്ത്രമണിഞ്ഞ് വില്ലനെ ചവിട്ടിത്തെറിപ്പിക്കുന്ന തലൈവന്റെ കിടിലൻ ആക്ഷൻ സീൻ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.മുംബയിലെ അധോലോക നേതാവായ കരികാലനായാണ് രജനി ചിത്രത്തിൽ എത്തുക. പാ രഞ്ചിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹുമ ഖുറേഷി, നാനാ പടേക്കർ, സാക്ഷി അഗർവാൾ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂപ്പർ ഹിറ്റ് കബാലിക്ക് ശേഷം രജനിയും പാ രഞ്ചിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാലാ കരികാല.

വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ നടനും രജനിയുടെ മരുമകനുമായ ധനുഷ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ 27ന് ചിത്രം തീയേറ്ററുകളിലെത്തും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ