വണ്ടർല പരിസ്ഥിതി സംരക്ഷണ അവാർഡുകൾ സമ്മാനിച്ചു
February 14, 2018, 5:03 am
കൊച്ചി: കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്‌കൂളുകൾക്കായി വണ്ടർല ഏർപ്പെടുത്തിയ പരിസ്ഥിതി - ഊർജ്ജ സംരക്ഷണ അവാർഡുകൾ വണ്ടർല കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ ടിനി ടോം സമ്മാനിച്ചു. വണ്ടർല ഹോളിഡെയ്‌സ് സ്ഥാപകൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ എം. രാമചന്ദ്രൻ, വണ്ടർല കൊച്ചി പാർക്ക് മേധാവി എം.എ. രവികുമാർ, ഗസ്‌റ്ര് റിലേഷൻസ് മാനേജർ ആർ. മോഹൻകുമാർ എന്നിവർ സംസാരിച്ചു.
ഒന്നാംസ്ഥാനം നേടിയ തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ളിക് സ്‌കൂൾ 50,000 രൂപ കരസ്ഥമാക്കി. രണ്ടാംസ്ഥാനക്കാരായ മലപ്പുറം വാളക്കുളം കെ.എച്ച്.എം.എസ്.എസ്.എസ്, ഇടുക്കി രാജകുമാരിയിലെ ഹോളി ക്വീൻസ് യു.പി.എസ് എന്നിവ 25,000 രൂപയും മൂന്നാംസ്ഥാനക്കാരായ കൊടുങ്ങല്ലൂർ അമൃത വിദ്യാലയം, എറണാകുളം കൂനമ്മാവ് ചാവറ ദർശൻ സി.എം.ഐ പബ്ളിക് സ്‌കൂൾ, തിരുവനന്തപുരം എടവ ജവഹർ പബ്ളിക് സ്‌കൂൾ എന്നിവ 15,000 രൂപയും നേടി. വിജയികൾക്ക് ഇതിനു പുറമേ ട്രോഫിയും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ