വെറുതെ ഒന്ന് വന്നാൽ മതി, രണ്ട് കോടി തന്നേക്കാം
February 13, 2018, 5:01 pm
വിവാഹ ആഘോഷങ്ങൾ എത്രത്തോളം പൊലിപ്പിക്കാമോ അത്രത്തോളം പൊലിപ്പിക്കുക എന്നത് ഇന്ന് സർവസാധാരണമായിക്കഴിഞ്ഞു. ആഘോഷങ്ങൾക്ക് മിഴിവേകാൻ ഒരു സിനിമാ താരത്തെക്കൂടി കിട്ടിയാൽ എല്ലാം അടിപൊളി.

ഇനി നമ്മുടെ താരങ്ങൾക്കും ഇത്തരം അവസരങ്ങൾ ഒരു ലോട്ടറിയാണ്. കാരണം ചുമ്മാ അവിടെ പോയി ചരിച്ച് മടങ്ങുന്നതിന് പ്രതിഫലമായി കനത്തിലൊരു തുക പെട്ടിയിലങ്ങ് വീഴും. എന്നാൽ എല്ലാ താരങ്ങളും അങ്ങനെ കാശിന് പിറകെ മാത്രം പോകുന്നവരല്ല കേട്ടോ. ബോളിവുഡിലെ സൂപ്പർ താരം രൺവീർ സിംഗ് അതിനൊരു ഉദാഹരണമാണ്.

അടുത്തിടെ രൺവീറിനെ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ച് ഒരു സംഘം സമീപിച്ചു. 30 മിനിറ്റ് നേരം വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് രണ്ട് കോടിയാണ് സംഘാടകർ താരത്തിന് ഓഫർ ചെയ്‌തത്. എന്നാൽ രൺവീർ ഈ വാഗ്ദാനം നിരസിക്കുകയായിരുന്നു. തന്റെ പുതിയ ചിത്രം ഗല്ലി ബോയിയുടെ ഷൂട്ടിങ്ങിനെ ബാധിക്കുമെന്നതിനാലാണെന്ന് തനിക്ക് വന്ന ഈ വമ്പൻ ഓഫർ താരം നിരസിച്ചതത്രേ. എല്ലാ ദിവസവും രാവിലെ 6 മുതൽ രാത്രി 6 വരെ ഗല്ലി ബോയിയുടെ ഷൂട്ടിംഗ് ഉണ്ട്. മറ്റൊരു നഗരത്തിൽ നടക്കുന്ന വിവാഹത്തിൽ പങ്കെടുത്ത് അതേ ദിവസം തിരികെ സെൈറ്റിൽ എത്തുന്നത് ഷൂട്ടിംഗിന ബാധിക്കും. അതുകൊണ്ടാണ് നിരസിച്ചതെന്നും പണത്തെക്കാൾ ഏറ്റടുത്ത ജോലിക്കാണ് രൺവീർ പ്രാധാന്യം നൽകുന്നതെന്നും താരത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു.

സോയ അക്തർ സംവിധാനം ചെയ്യുന്ന ഗല്ലി ബോയിയിൽ ആലിയ ഭട്ടാണ് രൺവീറിന്റെ നായിക.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ