ലുലു ഫ്ളവർ ഫെസ്‌റ്റിവലിന് ഇന്ന് തുടക്കം
February 14, 2018, 5:57 am
കൊച്ചി: ലുലുമാളിൽ ലുലു ഫ്ളവർ ഫെസ്‌റ്രിന് ഇന്ന് തുടക്കമാകും. സന്ദർശകർക്ക് മാളിൽ പ്രദർശിപ്പിച്ചിരിക്കുന്ന പൂച്ചെടികളും ഫലവർഗ ചെടികളും ഔഷധച്ചെടികളും കുറഞ്ഞ വിലയ്‌ക്ക് സ്വന്തമാക്കാം. ഫെസ്‌റ്റിനോട് അനുബന്ധിച്ചുള്ള ലുലു ലിറ്റിൽ പ്രിൻസസ് മത്സരം 17നും ഫ്ളോറൽ അറേഞ്ച്‌മെന്റ് മത്സരം ഫെസ്‌റ്രിന്റെ സമാപന ദിവസമായ 18നും നടക്കും. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9072579093 എന്ന നമ്പറിൽ വിളിക്കണം.
ഇന്നു മുതൽ 18വരെ രാവിലെ പത്തു മുതൽ രാത്രി പത്തുവരെയാണ് പ്രദർശന - വില്‌പന സമയം. ഫ്ളവർ ഷോയുടെ ലോഗോ പ്രകാശനം ചലച്ചിത്രതാരം ജയസൂര്യ നിർവഹിച്ചു. ചലച്ചിത്രതാരം അനു സിത്താര, സംഗീത സംവിധായകൻ ഗോപി സുന്ദർ എന്നിവർ ചേർന്ന് ലോഗോ സ്വീകരിച്ചു. ലുലു ബയിംഗ് മാനേജർ ദാസ് ദാമോദരൻ, ലുലു ഗ്രൂപ്പ് മീഡിയ കോ - ഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലുമാൾ ഓപ്പറേഷൻ മാനേജർ സമീർ വർമ്മ എന്നിവർ സംസാരിച്ചു.
   
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ