'കാഴ്‌ചപ്പാട് " പരിപാടിയുമായി സ്വർണ വ്യാപാരികൾ
February 14, 2018, 4:20 am
കൊച്ചി: പ്രതിസന്ധികൾ തിരിച്ചറിഞ്ഞ്, ആത്മവിശ്വാസത്തോടെ മുന്നേറാൻ സ്വർണ വ്യാപാരികളെ പ്രോത്‌സാഹിപ്പിക്കുന്നതിനായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംഘടിപ്പിക്കുന്ന 'കാഴ്‌ചപ്പാട് - 2018' പരിപാടി മാർച്ച് നാലിന് കൊച്ചിയിൽ സമാപിക്കും. കണ്ണൂർ, കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കൊല്ലം ജില്ലകളിൽ പരിപാടികൾ നടന്നു. ഈ മാസം 18ന് കാസർഗോഡും 25ന് തിരുവനന്തപുരം പരിപാടി നടക്കും.
ഇതിനകം 1,500ലേറെ സ്വർണ വ്യാപാരികൾ പരിപാടിയിൽ പങ്കെടുത്തു. ജി.എസ്.ടി., ഹോൾമാർക്കിംഗ്, ചില്ലറ വ്യാപാര രംഗത്തേക്ക് നിർമ്മാതാക്കളുടെയും മൊത്തവ്യാപാരികളുടെയും കടന്നുകയറ്റം, വൻകിട വ്യാപാരികളുടെ ഓഫർ പ്രഖ്യാപനങ്ങൾ, സ്വർണ ലഭ്യത, സ്വർണത്തിന്റെ പ്രതിദിന വില നിർണയരീതി എന്നിങ്ങനെയുള്ള വിഷയങ്ങളാണ് 'കാഴ്‌ചപ്പാട്' ചർച്ച ചെയ്യുന്നത്. സമാപന പരിപാടിയിൽ ദേശീയ നേതാക്കൾ ക്ളാസ് എടുക്കുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ കൊടുവള്ളി, ട്രഷറർ എസ്. അബ്‌ദുൾ നാസർ എന്നിവർ പറഞ്ഞു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ