പിറന്നാൾ ആഘോഷത്തിനിടെ മുങ്ങിയ ഗുണ്ട ബിനു തമിഴ്നാട്ടിൽ കീഴടങ്ങി
February 13, 2018, 6:53 pm
ചെന്നൈ: പിറന്നാൾ ആഘോഷത്തനിടെ പൊലീസിനെ കണ്ണു വെട്ടിച്ച് രക്ഷപ്പെട്ട മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചൻ തമിഴ്നാട് പൊലീസിന് മുന്നിൽ കീഴടങ്ങി. ബിനുവിന്റെ പിറന്നാൾ ആഘോഷത്തിനിടെ നേരത്തെ നിരവധി ഗുണ്ടകൾ പൊലീസ് പിടിയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബിനുവിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്‌തു. അതേസമയം, താൻ അത്ര വലിയ ഗുണ്ടയൊന്നുമല്ലെന്നും മാന്യമായി ജീവതം നയിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നെന്നും ബിനു മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

നേരത്തെ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 75 ഗുണ്ടകൾ പിടിയിലായിരുന്നു. ഇവരിൽ ഭൂരിപക്ഷവും പിടികിട്ടാപ്പുള്ളികളായിരുന്നു. രണ്ടു പേർ 18 വയസ്സിനു താഴെയുള്ളവരും. കൊലപാതകക്കേസ് ഉൾപ്പെടെ ചുമത്തപ്പെട്ടവരും കൂട്ടത്തിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് കുടുംബ വേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ